ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് തിരിച്ചടി; എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍
തഷ്കെന്റ്: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് തിരിച്ചടി. തഷ്കെന്റില്‍ ഇന്നു നടന്ന എസ്.സി.ഒ അംഗങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുടെ അംഗത്വത്തിന് എതിര്‍പ്പുമായി ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലാന്റ്, തുര്‍ക്കി, അയര്‍ലാന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വയ്ക്കാത്തതാണ് കാരണം. എന്നാല്‍, അമേരിക്കയും മെക്സിക്കോയും ഇന്ത്യയെ പിന്തുണച്ചു രംഗത്തെത്തി. നേരത്തെ ചൈനയും പാകിസ്താനുമായിരുന്നു നേരത്തെ ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് കൂടുതല്‍ എതിര്‍ത്തിരുന്നത്. സമ്മേളത്തില്‍ പാകിസ്താന്റെ അംഗത്വം ചര്‍ച്ചയായില്ല.
ഇന്ത്യയെ ശക്തിയായി എതിര്‍ത്ത ചൈനയോട് പ്രധാനമന്ത്രി നേരിട്ട് സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ പരിഗണിക്കാമെന്ന് ചൈന പറഞ്ഞിരുന്നു. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യയുടെ അംഗത്വത്തിന് പിന്തുണ നേടി പ്രധാനമന്ത്രി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാതിരുന്നാല്‍ അത് മോദി സര്‍ക്കാരിന്റെ വിദേശനയതന്ത്രത്തിനേല്ക്കുന്ന തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."