ഹാഫിസ് സഈദിന്റെ പിന്‍ഗാമിയായി ഭാര്യാ സഹോദരന്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദിന്റെ ഭാര്യാ സഹോദരന്‍ ഹാഫിദ് അബ്ദുള്‍ റഹ്്മാന്‍ മക്കിയെ സംഘടനയുടെ തലവനായി നിയോഗിച്ചു.
ഹാഫിസ് സഈദിനെ പാക് അധീന പഞ്ചാബ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ പശ്ചാത്തലത്തിലാണ് മക്കിയെ സംഘടനയുടെ തലപ്പത്ത് നിയോഗിക്കുന്നത്.
സര്‍ക്കാര്‍ 20 ലക്ഷം രൂപ തലക്ക് വിലയിട്ട മക്കി സംഘടനയിലെ രണ്ടാമനാണ്. സഈദിനെ വീട്ടുതടങ്കലിലാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മക്കിയെ തലവനാക്കി നിയമിച്ചിരുന്നു. വീട്ടുതടങ്കലിലാണെങ്കിലും ഇപ്പോഴും സംഘടനയുടെ ദൈനംദിന കാര്യങ്ങളില്‍ ഹാഫിസ് സഈദ് ഇടപെടുന്നുണ്ട്. എന്നാല്‍ സംഘടനയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തുക മക്കിയായിരിക്കുമെന്ന് ഹാഫിസ് സഈദ് അറിയിച്ചിട്ടുണ്ട്.
ഇയാള്‍ തടവിലാക്കപ്പെട്ടതോടെ സംഘടന ലാഹോറില്‍ നടത്തിയ നിരവധി പ്രതിഷേധ റാലികള്‍ക്ക് നേതൃത്വം നല്‍കിയത് മക്കിയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 30നാണ് സഈദിനെയും സംഘത്തിലെ നാല് പേരെയും വീട്ടുതടങ്കലിലാക്കിയത്.
1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുതടങ്കലിലാക്കിയത്.
അതിനിടയില്‍ അയാളുടെ അറസ്റ്റിനെത്തുടര്‍ന്ന് സംഘടനയുടെ പേര് തെഹ്്‌രീക്കെ ആസാദി ജമ്മു കാശ്മിര്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."