HOME
DETAILS
MAL
പൊലിസ് നരനായാട്ട് നടത്തി: വി.വി പ്രകാശ്
backup
March 13 2017 | 19:03 PM
തിരൂര്‍: നിരപരാധികളെ വേട്ടയാടിയും വീടുകളും വാഹനങ്ങളും തകര്‍ത്തും താനൂരില്‍ പൊലിസ് നരനായാട്ട് നടത്തിയെന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ്. ആരുടെയോ താല്പര്യപ്രകാരമാണ് പൊലിസ് അഴിഞ്ഞാടിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇത് അംഗീകരിക്കാനും ന്യായീകരിക്കാനും കഴിയുന്നതല്ല. വിഷയത്തില്‍ വിവിധ ആവശ്യങ്ങളുമായി സര്‍ക്കാറിനെ സമീപിക്കും. താനൂര്‍ ഉണ്യാല്‍ തീരദേശത്തെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ഒ. രാജന്, വൈ.പി ലത്വീഫ്, യു.കെ അഭിലാഷ്, സക്കീര്‍ പുല്ലാര, എം. കുഞ്ഞാലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."