HOME
DETAILS

യുദ്ധക്കളമായി തീരദേശം താനൂരില്‍ വീണ്ടും സംഘര്‍ഷം; വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം

  
backup
March 13 2017 | 19:03 PM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%a4%e0%b4%be


താനൂര്‍: താനൂര്‍ തീരദേശത്തു വീണ്ടും സംഘര്‍ഷം. രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന ഇവിടെ കഴിഞ്ഞ ദിവസം നൂറോളം വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ പൊലിസിനെതിരേയും ആരോപണമുയരുന്നുണ്ട്. പൊലിസും വീടുകളില്‍ കയറി അക്രമം അഴിച്ചുവിട്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇന്നലെ 2.30നാണ് ഒസ്സാന്‍കടപ്പുറം മുതല്‍ ഒട്ടുംപുറംവരെയുള്ള നൂറോളം വീടുകളില്‍ പൊലിസ് അക്രമം നടത്തിയത്. ഞായറാഴ്ച രാത്രി 9.30നു കുഞ്ഞീന്റെ പുരക്കല്‍ സൈനയുടെ വീടിനു നേരെ ചിലര്‍ പെട്രോള്‍ ബോംബെറിയുകയും സംഭവത്തില്‍ വീടിന്റെ റൂമുകളും കട്ടിലുകളും പൂര്‍ണമായും കത്തിയമരുകയും ചെയ്തിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടിനുനേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിയുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് പൊലിസും അക്രമത്തില്‍ പങ്കുചേര്‍ന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
പൊലിസുകാര്‍ സംഘംചേര്‍ന്നു വീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും കുട്ടികളെയും സ്ത്രീകളെയും ലാത്തി ഉപയോഗിച്ച് അടിച്ചോടിക്കുകയും ചെയ്തു. സംഭവത്തില്‍ ഒട്ടേറെ കുട്ടുകള്‍ക്കു പരുക്കേറ്റു. പരുക്കേറ്റ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരെ കോഴിക്കോട്, തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന പുരുഷന്‍മാരെ അകാരണമായി പൊലിസ് കൊണ്ടുപോയതായും ആരോപണമുണ്ട്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍, ബസുകള്‍, ഓട്ടൊ, ബൈക്ക്, കാര്‍, വന്‍ വിലയുള്ള മീന്‍വലകള്‍, വള്ളങ്ങളിലുപയോഗിക്കുന്ന മെഷീനകള്‍ എന്നിവയും തകര്‍ന്നിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ലീഗ് പ്രവര്‍ത്തകരായ ആലിക്കാന്റെ പുരക്കല്‍ ഹുസൈന്‍കോയ, കണ്ണമരക്കാരന്റെ പുരക്കല്‍ യൂനുസ്, അരേരകത്ത് മൊയ്തീന്‍കുഞ്ഞി, മമ്മിക്കാന്റെ പുരക്കല്‍ അഹ്മദ്, മമ്മിക്കാന്റെ പുരക്കല്‍ ഹംസക്കോയ, പൊങ്ങന്റെ പുരക്കല്‍ യൂസുഫ്, കുന്നന്റെ പുരക്കല്‍ റഷീദ്, കുട്ട്യാമാടത്ത് സലാം തുടങ്ങിയ അനവധി വീടുകളും വാഹനങ്ങളുമാണ് അക്രമത്തില്‍ തകര്‍ന്നത്. ഫാറൂഖ് പള്ളി പരിസരത്ത് എഴുപതോളം പ്രാവുകളെ ജീവനോടെ അക്രമികള്‍ ചുട്ടെരിക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്തു വന്‍ പോലിസ് സന്നാഹത്തെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago