കുളത്താഴം ചെക്ക് ഡാമിനു 20 ലക്ഷം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കുളത്താഴത്തു നിര്‍മിക്കുന്ന ചെക്ക് ഡാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സന്ദര്‍ശിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവ് ചെയ്താണു ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തെക്കുംകര പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷം ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെക്ക് ഡാമിന്റെ നിമാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ചെക്ക് ഡാമില്‍ സംഭരിക്കുന്ന വെള്ളം ലിഫ്റ്റ് ഇറിഗേഷന്‍ മുഖേന തെക്കുംകര പഞ്ചായത്തിലെ പ്ലാനി തോട്ടിലെത്തിക്കും. അതു വഴിപനങ്ങാട്ടുക്കര ,തെക്കുംക്കര പ്രദേശങ്ങളിലെ 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ കൃഷി ആവശ്യത്തിനു വെള്ളം ഉപയോഗപ്രദമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, വൈസ്.പ്രസിഡന്റ് സി.വി സുനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."