ജി.സി.സി ട്രാഫിക് വാരാചരണ പരിപാടികള്‍ക്ക് തുടക്കം
ജിദ്ദ: ജി.സി.സി രാജ്യങ്ങളുടെ 33ാമത് ഗതാഗത വാരാചരണത്തിന് സഊദിയില്‍ തുടക്കമായി. റിയാദില്‍ ഒരാഴ്ച നീളുന്ന പരിപാടികള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല മജ്ദൂഅ് അല്‍ ഖര്‍നി ഉദ്ഘാടനം ചെയ്തു. ബത്തയില്‍ നാഷനല്‍ മ്യൂസിയത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ പവലിയനിലാണ് ഒരാഴ്ച തുടരുന്ന പരിപാടികള്‍.
അഞ്ച് വര്‍ഷത്തിനിടെ സഊദിയില്‍ മാത്രം വാഹനാപകടത്തില്‍ മരിച്ചത് 3254 ലധികം പേരാണ്. അരലക്ഷത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. മരിച്ചവരില്‍ രണ്ടായിരത്തോളം പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്.
ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് വാരാചരണത്തിന് തുടക്കമായത്.'ജീവന്‍ അനാമത്താണ്'എന്ന സന്ദേശത്തോടെയാണ് ബോധവത്കരണ പരിപാടികള്‍. ഗതാഗത സുരക്ഷക്ക് ട്രാഫിക് വിഭാഗവും ഇതര സുരക്ഷാ വകുപ്പുകളും സ്വീകരിച്ച നടപടികളാണ് മേളയിലെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കിടയിലും ബോധവല്‍കരണം നടത്തും.
ശിക്ഷ കടുപ്പിച്ചതിന്റെയും ബോധവത്കരണം ശക്തമാക്കിയതിന്റെയും ഫലമായി കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."