സാഹോദര്യം ഊട്ടിവളര്‍ത്താന്‍ നോമ്പിലൂടെ സാധിക്കുന്നു
നോമ്പ് ത്യാഗത്തിനൊപ്പം സാഹോദര്യവും സൗഹൃദവും ഉട്ടിയുറപ്പിക്കുന്ന അനുഷ്ഠാനമാണ്. പകല്‍ നേരം ഭക്ഷണം ത്യജിക്കുകയും രാത്രി പ്രാര്‍ഥനയോടുകൂടി ഭക്ഷണം ശീലിക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ആന്തരികമായിട്ടുള്ള ശുദ്ധിവരുത്തുന്നതിനൊപ്പം മാനസീകമായ ഉണര്‍വും നേടുന്നു.
സാഹോദര്യത്തോടുകൂടി ഇല്ലാത്തവന് ഭക്ഷണം കൊടുക്കാനുള്ള മനസുണ്ടാവുക എന്നതിന് ഉദാത്ത ഉദാഹരണമാണ് നോമ്പ്. മറ്റ് സമുദായങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ ല്യത്യസ്തമാക്കുന്നതും ഇതാണ്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള പ്രദേശമാണ് എന്റെ നാടായ തൃപ്പൂണിത്തുറ. മുസ്‌ലിം സമുദയത്തില്‍പ്പെട്ടവര്‍ കുറവാണ്. അതുകൊണ്ട് തന്നെ നോമ്പുമായി ബന്ധപ്പെട്ട് അനുഭവങ്ങളും കുറവാണ്.
എം.എക്ക് പഠിക്കുമ്പോള്‍ നടന്‍ കലാഭവന്‍ റഹ്്മാന്‍ എന്റെ സഹപാഠിയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നോമ്പ്തുറക്ക് ക്ഷണിച്ചതനുസരിച്ച് ഞാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഞാന്‍ തരിക്കഞ്ഞി ആദ്യമായി കഴിക്കുന്നത്.
അതിരുചികരമായ ഈ വിഭവം കഴിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷം തോന്നിയിരുന്നു. എന്റെ ഒര്‍മയില്‍ ആദ്യമായി മുസ്‌ലിം ചടങ്ങുമായി ബന്ധപ്പെട്ട ഒരുവിഭവം കഴിച്ചത് ഇവിടെനിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."