കുന്നംകുളം പോളിടെക്നിക്കിന്റെ മുഖഛായ മാറുന്നു
കുന്നംകുളം: കുന്നംകുളം പോളിടെക്നിക്ക് സംസ്ഥാനത്തെ മികച്ച സാങ്കേതിക സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ചുവട് വയ്ക്കുന്നു. അക്കാദമിക് മികവും ഭരണ സൗകര്യവും മുന്നില്‍കണ്ടുള്ള വിവിധ വികസന പ്രവര്ത്തിനങ്ങള്ക്കായി ഒന്‍പത് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി എ. സി മൊയ്തീന് അറിയിച്ചു. മൂന്നും നാലും നിലകളുള്ള 2500 ച. മീറ്റര്‍ രണ്ട് പുതിയ കെട്ടിടമാണ് പോളിടെക്നിക് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുക.
അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍ താഴത്തെ നിലയില്‍ റീഡിങ് റൂം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും, ഒന്നും രണ്ടും നിലകളിലായി സ്റ്റോക്ക് റൂം, ഇലൈബ്രറി റൂം എന്നിവയും മൂന്നാം നിലയില്‍ ഓഡിറ്റോറിയവും ലിഫ്റ്റ്, രണ്ട് കോണി മുറികളും ഉള്‍പ്പെടെ നാല് നിലകളിലായി ആകെ 1742 ച. മീറ്ററിലെ കെട്ടിടമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നാല് കോടി രൂപയുടെ പദ്ധതിയില്‍ താഴത്തെ നിലയില്‍ കൗണ്‍സിലങ് റൂം, ബോര്‍ഡ് റൂം, ലാംഗ്വേജ് റൂം, സെമിനാര്‍ ഹാള്‍, പ്ലേസ്മെന്റ് റൂം എന്നിവയും ഒന്നാം നിലയില്‍ ഓഫിസ്, പ്രിന്‍സിപ്പല്‍ റൂം, എക്സാമിനേഷന് കണ്ട്രോള് റൂം, കോണ്‍ഫറന്‍സ് റൂം എന്നിവയും രണ്ടാം നിലയില്‍ സെമിനാര്‍ ഹാള്‍, സ്റ്റോര്‍ റൂം, എന്നിവയും ഓരോ നിലയിലും ടോയ് ലെറ്റ് സൗകര്യങ്ങളും വരാന്ത, കോണി എന്നിവയും ഉള്‍പ്പെടെ മൂന്ന് നിലകളിലായി 1696 ച. മീറ്റര്‍ കെട്ടിടമാണ് നിര്‍മിക്കുന്നത്.
കൂടാതെ 641 ച. മീറ്ററിലായി ഒരു കോടി രൂപ ചെലവ് വരുന്ന ടൂള്‍ റൂം നിര്‍മാണത്തിനായുള്ള പ്രൊപ്പോസല്‍ സാങ്കെതിക വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. ആയതിന്റെ സാങ്കേതിക അനുമതിക്കായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."