ജില്ലാപഞ്ചായത്ത് വാഴാനി ഡിവിഷനില്‍ 2.42 കോടിയുടെ വികസന മുന്നേറ്റം
വടക്കാഞ്ചേരി: ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു കോടി 42 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അറിയിച്ചു.
തക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് കനാല്‍ പാലം മുതല്‍ വാഴാനി വരെ കനാല്‍ റോഡ് നിര്‍മാണത്തിനു 50 ലക്ഷം , തെക്കുംകര കോളനി സമഗ്ര വികസനത്തിനു 40 ലക്ഷം , മച്ചാട് ഗവ.ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനു 10 ലക്ഷം , മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം , വീട്ടിപ്പാറ കോളനി വികസനത്തിനു 20 ലക്ഷം, മാടക്കത്തറ പഞ്ചായത്തിലെ വെള്ളാനിക്കര , ശങ്കരന്‍കുളം പുനരുദ്ധാരണത്തിനു 25 ലക്ഷം , പുല്ലം കണ്ടം, തോണിപ്പാറ റോഡു നിര്‍മാണത്തിന് 25 ലക്ഷം, ദീര്‍ഘാനി റോഡിനു 20 ലക്ഷം , കട്ടിലപൂവ്വം റോഡിന്റെ വികസനത്തിനു 12 ലക്ഷം , പാണഞ്ചേരി പഞ്ചായത്തിലെ കനാല്‍ പാലം നിര്‍മ്മാണത്തിനു 10 ലക്ഷം , പാണഞ്ചേരി കുടിവെള്ള പദ്ധതിക്കു 10 ലക്ഷം എന്നിങ്ങനെയാണു അനുവദിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."