HOME
DETAILS

മലപ്പുറം ഉപതെരെഞ്ഞെടുപ്പ്: ഇടതുപക്ഷം പൊതുസ്വതന്ത്രനെ തേടുന്നു

  
backup
March 13 2017 | 19:03 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa-2




മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായ യോഗങ്ങള്‍ ഇന്നു നടക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗ് നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനു യു.ഡി.എഫ് യോഗം തിരുവനന്തപുരത്താണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. തുടര്‍ന്നു നാളെ പാണക്കാട്ട് നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഇ. അഹമ്മദിന്റെ ഒഴിവില്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയുന്നയാളെന്ന നിലയ്ക്കു പി.കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനാണ് നിലവിലെ ധാരണ. മലപ്പുറത്ത് ആരെ മത്സരിപ്പിക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും ഇന്നു തുരുവനന്തപുരത്തു വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാന പ്രവര്‍ത്തക സമിതി അഗം, മലപ്പുറം ജില്ലക്കാരി എന്നീ പരിഗണനവച്ചു ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ധാരണ. ഇന്നോ നാളെയോ ഇതിന്റെ പ്രഖ്യാപനമുണ്ടാകും.
ഉപതെരഞ്ഞെടുപ്പില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള ആലോചനയാണ് ഇടതുപക്ഷം നടത്തുന്നത്. യുവജന, വിദ്യാര്‍ഥി സംഘടന നേതാക്കളുടേതുള്‍പ്പെടെ നിരവധി പേരുകള്‍ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയാണ് മത്സരരംഗത്തെന്ന ധാരണയില്‍ ശക്തനായ പൊതുസ്വതന്ത്രനെ രംഗത്തിറക്കാനുള്ള ആലോചനയാണ് ഇടതുപാളയത്തില്‍ സജീവമാകുന്നത്. ഇടതുപക്ഷത്തിനായി ആരു മത്സരിക്കണമെന്നതു സംബന്ധിച്ച അന്തിമ തീരുമാനം 18നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളും.
സ്ഥാനാര്‍ഥി പ്രഖ്യാപനം 18നുതന്നെ തിരുവനന്തപുരത്തോ മലപ്പുറത്തോ വച്ചു നടക്കുമെന്നാണ് കരുതുന്നത്. മുസ്‌ലിംലീഗ്, സി.പി.എം, ബി.ജെ.പി എന്നിവയ്ക്കു പുറമേ എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
15നു തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ ആരു മത്സരിക്കണമെന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് എസ്.ഡി.പി.ഐ നേതൃത്വം പറയുന്നത്.

പേരു ചേര്‍ക്കാന്‍
തിരക്കോട് തിരക്ക്
മലപ്പുറം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ജില്ലയില്‍ ഇന്നലെ തിരക്കോടു തിരക്ക്. ഇന്നലെ വൈകിട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് വോട്ടുചേര്‍ക്കല്‍ നടത്തിയത്.
അപേക്ഷകളുടെ സൂക്ഷ്മപരിശോധനകള്‍ വരുംദിവസങ്ങളില്‍ നടക്കും. അവസാന ദിവസം ആളുകള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനെത്തിയെങ്കിലും വ്യാപകമായ വെബ്‌സൈറ്റ് തടസങ്ങളൊന്നും ഉണ്ടായില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago