ട്രംപിന്റെ പ്രസ് സെക്രട്ടറിയെ ചോദ്യങ്ങളുമായി ഞെട്ടിച്ച് ഇന്ത്യന്‍ വംശജ
വാഷിങ്ടണ്‍:വാഷിങ്ടണിലെ ആപ്പിള്‍ സ്റ്റോറിലെത്തിയ ട്രംപിന്റെ പ്രസ് സെക്രട്ടറിയെ ചോദ്യങ്ങളുമായി ഞെട്ടിച്ച് ഇന്ത്യന്‍ വംശജ. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസിനെയാണ് മുപ്പത്തിമൂന്നുകാരിയായ ശ്രീ ചൗഹാന് ഞെട്ടിപ്പിച്ചത്.'ഒരു ഫാസിസ്റ്റിനൊപ്പം ജോലി ചെയ്തിട്ട് എങ്ങനെയുണ്ട് എന്നായിരുന്നു ചോദ്യം. ഒരു നിമിഷം പകച്ച സീന്‍ 'നമ്മുടേത് ഒരു മഹത്തായ രാജ്യമാണ്'എന്ന മറുപടിയില്‍ ശ്രീയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ 'നമ്മുടേതു മഹത്തായ രാജ്യമാണോ? നിങ്ങള്‍ക്കു റഷ്യയില്‍നിന്നു സഹായം കിട്ടിയില്ലേ. നിങ്ങളും ഒരു കുറ്റവാളിയല്ലേ' തുടങ്ങിയ ചോദ്യങ്ങളായി സീനിനെ പിന്തുടര്‍ന്ന ചൗഹാന് പ്രസിഡന്റിനെപ്പോലെ താങ്കളും രാജ്യദ്രോഹക്കുറ്റം ചെയ്തുവോയെന്നും ചോദിച്ചു. ശല്യം സഹിക്കവയ്യാതെ സീന്‍ മഹത്തായ രാജ്യമായതുകൊണ്ടാണു നിങ്ങളെ ഇവിടെ തുടരാന്‍ അനുവദിക്കുന്നത് എന്ന മറുപടി നല്കി തടിതപ്പി.
വംശീയമായ മറുപടിയാണ് സീന്‍ നല്‍കിയതെന്നും അവര്‍ തന്നെയാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും പിന്നീട് ശ്രീ കുറ്റപ്പെടുത്തി. പ്രസിനെ ഇഷ്ടപ്പെടാത്ത പ്രസ് സെക്രട്ടറിയോട് ആപ്പിള്‍ സ്റ്റോറില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."