HOME
DETAILS

പാസ്‌പോര്‍ട്ടിലെ ബാര്‍കോഡ് തകരാര്‍; പുതിയ സംവിധാനത്തില്‍ ഉംറ വിസയടിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി

  
Web Desk
May 07 2018 | 09:05 AM

%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

റിയാദ്: ഉംറ വിസ പാസ്‌പോര്‍ട്ടിലെ ബാര്‍കോഡിലെ തകരാര്‍ മൂലം വിസ ഇഷ്യു ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി.

ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ഓണ്‍ലൈനില്‍ നിന്നും പ്രിന്റ് എടുത്ത് സൂക്ഷിക്കുന്ന പേപ്പര്‍ വിസ സംവിധാനം നിലവില്‍ വന്നതോടെയാണ് ബുദ്ധിമുട്ട് നേരിടാന്‍ ആരംഭിച്ചത്.

പാസ്‌പോര്‍ട്ടില്‍ ബാര്‍കോഡിന് വ്യക്തതയില്ലാത്തതിനാല്‍ പുതിയ സംവിധാനം നിലവില്‍ വന്നത് മുതല്‍ നൂറു കണക്കിന് പാസ്‌പോര്‍ട്ടുകള്‍ കെട്ടികിടക്കുന്നതായായി ട്രാവല്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ മുംബൈയില്‍ സഊദി കോണ്‍സുലേറ്റില്‍ നിന്നും തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാസ്‌പോര്‍ട്ടിലെ ബാര്‍കോഡുകള്‍ തെളിയാതെ വരികയോ മഷി പുരളുകയോ പിന്‍ ചെയ്തത് മൂലം തിരിച്ചറിയാതെ വരികയോ ചെയ്തതാണ് പ്രതിസന്ധിക്കു കാരണം. നേരത്തേയുള്ളതില്‍ നിന്നും വ്യത്യസ്തമായി പാസ്‌പോര്‍ടിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ ശേഖരിച്ചാണ് പുതിയ രീതിയിലുള്ള ഓണ്‍ലൈന്‍ ഉംറ വിസ നല്‍കുന്നത്. പുതിയ സംവിധാനം പ്രകാരം ഓണ്‍ലൈനില്‍ പണമടച്ച് ശേഷം പാസ്‌പോര്‍ട്ട് മാത്രം സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്താണ് വിസ ഇഷ്യു ചെയ്യുന്നത്.

നേരത്തെ, വിസ ഇന്‍വിറ്റേഷനിലെ നമ്പര്‍ സഹിതം പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഓണലൈനില്‍ സമര്‍പ്പിച്ചു ശേഷം ലഭിക്കുന്ന ബാര്‍കോഡ് പ്രിന്റ് എടുത്ത് പാസ്‌പോര്‍ട്ട് പുറം ചട്ടയില്‍ പതിപ്പിച്ച് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.

ഹജ്ജ്, ഉംറ വിസക്കൊഴികെയുള്ള മുഴുവന്‍ വിസയ്ക്കും ഈപ്പോഴും ഇതേ സംവിധാനം തന്നെയാണ് തുടരുന്നത്. പ്രതിസന്ധി നേരിടുന്നതിനാല്‍ ഉംറ വിസക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് തന്നെ പാസ്‌പോര്‍ട്ടുകളുടെ അവസ്ഥ ശ്രദ്ധിയ്ക്കണമെന്നും ആവശ്യമെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  2 days ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  2 days ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  2 days ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  3 days ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  3 days ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  3 days ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  3 days ago