വിശുദ്ധ റമദാനിനെ ആത്മശുദ്ധീകരണത്തിനായി ഉപയോഗപ്പെടുത്തുക: ജിദ്ദ ഇസ്‌ലാമിക് സെന്റര്‍
ജിദ്ദ: വിശുദ്ധ റമദാനിനെ ആത്മ ശുദ്ധീകരണത്തിനായി ഉപയോഗപ്പെടുത്തണമെന്ന് ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച റമദാന്‍ പഠന ക്യാമ്പ് വിശ്വാസികളോട് ആവശ്യപ്പെട്ടു.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കി റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കണമെന്നും ക്യാമ്പ് ഉദ്‌ബോധിപ്പിച്ചു.
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്ന നിലയില്‍ ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കണമെന്നും ദാന ധര്‍മങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഉണര്‍ത്തി
ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പ് ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം, നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി, മുസ്തഫ ഹുദവി കൊടക്കാട് റംസാന്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. എസ് കെ ഐ സി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ക്യാമ്പില്‍ വെച്ച് വിതരണം ചെയ്തു.
അബുബക്കര്‍ ദാരിമി ആലമ്പാടി, കരീം ഫൈസി , എന്‍.പി. അബുബക്കര്‍ ഹാജി, എം.സി. സുബൈര്‍ ഹുദവി , അബ്ദുല്‍ ഹക്കീം വാഫി, അബ്ബാസ് ഹുദവി, ജബ്ബാര്‍ മണ്ണാര്‍ക്കാട്, അസീസ് പറപ്പൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും അഷ്‌റഫ് ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."