ഇരുട്ടില്‍ മുങ്ങി കട്ടിപ്പാറയും പരിസര പ്രദേശങ്ങളും
താമരശ്ശേരി: കട്ടിപ്പാറ, കല്ലുള്ളതോട്, ചെമ്പ്രകണ്ട, ചമല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടക്കം നിത്യ സംഭവമാകുന്നു. പുതുപ്പാടി കെ.എസ്.ഇ.ബി ഓഫിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ മുഴുവന്‍ സമയവും ഫോണ്‍ തിരക്കിലാണെന്ന പ്രതികരണമാണു ലഭിക്കുന്നത്. ഫോണ്‍ എടുത്താല്‍ തന്നെ നിരുത്തരവാദപരമായ മറുപടിയാണു ലഭിക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
പഞ്ചായത്തു പരിധിയില്‍ വരുന്ന തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ടു നാളുകളേറെയായി. തെരുവുവിളക്കുകള്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയിട്ടു മാസങ്ങളായെങ്കിലും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ വൈദ്യുതി മുടക്കം പരിഹരിക്കുന്നതിനും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു പ്രിയദര്‍ശിനി സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി. ഷാഹിം ഹാജി, ബിനീഷ് കല്ലുുള്ളതോട്, കെ.ആര് മനോജ്, പി.കെ സദാനന്ദന്, ഗിരീഷ് അമരാട്, വി.പി ബാബു, സബീഷ് കട്ടിപ്പാറ, യു.കെ അബിന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."