എസ്.വൈ.എസ് റമദാന്‍ കാംപയിന്‍ 15 മുതല്‍
മലപ്പുറം: 'ആസക്തിക്കെതിരേ ആത്മസമരം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മെയ് 15 മുതല്‍ ജൂണ്‍ 15 വരെ റമദാന്‍ കാംപയിന്‍ ആചരിക്കാന്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നടന്ന സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം മെയ് 15ന് കടലുണ്ടിയില്‍ നടക്കും.
തുടര്‍ന്ന് ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖാ തലങ്ങളില്‍ സെമിനാറുകള്‍, തസ്‌കിയത്ത് ക്ലാസുകള്‍, ആഡംബരത്തിനും ധൂര്‍ത്തിനുമെതിരേ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, മരം നടീല്‍, ബദ്ര്‍ ദിന അനുസ്മരണം, 'ഉറവ്' റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഇഫ്ത്താര്‍ സംഗമങ്ങള്‍, വിദാഎ റമദാന്‍ പ്രോഗ്രാം, സാദരം പെരുന്നാള്‍ പുടവ വിതരണം തുടങ്ങിയ പരിപാടികള്‍ നടക്കും. ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാതല സംഘടനാ അദാലത്തുകള്‍ ജൂണ്‍ 15നകം പൂര്‍ത്തിയാക്കും.
ഏപ്രില്‍ 13ന് ശാഖാ കമ്മിറ്റികള്‍ ശേഖരിച്ച പ്രവര്‍ത്തന ഫണ്ട് ജില്ലാ സെക്രട്ടറിമാര്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് യോഗത്തില്‍ കൈമാറി.
സംസ്ഥാന ജോ.സെക്രട്ടറി അഹമ്മദ് തേര്‍ളായിയെക്കുറിച്ചുള്ള പരാതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദേശപ്രകാരം അദ്ദേഹം നിരപരാധിത്വം തെളിയിക്കുന്നത് വരെ തല്‍സ്ഥാനത്ത്‌നിന്ന് മാറ്റിനിര്‍ത്താന്‍ യോഗം തീരുമാനിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി എന്നിവരുടെ പരലോക ഗുണത്തിന് വേണ്ടി പ്രാര്‍ഥന നടത്തി ആരംഭിച്ച യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എ.എം പരീദ്, ഷറഫുദ്ദീന്‍ വെണ്‍മനാട്, ഇബ്‌റാഹിം ബാഖവി കണ്ണൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ശരീഫ് ദാരിമി നീലഗിരി, പി. സുബൈര്‍ ഇടുക്കി, സി.ബി അബ്ദുറഹിമാന്‍ കുട്ടി എറണാകുളം പ്രസംഗിച്ചു. ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതവും സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."