മാധ്യമപ്രവര്ത്തകന് നേരെ സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ കൈയേറ്റ ശ്രമം
കല്‍പ്പറ്റ: വാഹനാപകടത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്ത്തകന് നേരെ എം.എല്‍.എയുടെ കൈയേറ്റശ്രമം.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി ജയേഷിനു നേരെയാണ് കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ കൈയേറ്റ ശ്രമം ഉണ്ടായത്.
മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന എസ്.കെ.എം.ജെ സ്കൂളിനു മുന്നിലായിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ജയേഷും മറ്റു മാധ്യമപ്രവര്‍ത്തകരും. അതിനിടയ്ക്കാണ് സ്ഥലത്തെത്തിയ എം.എല്‍.എ ജയേഷിനുനേരെ തട്ടിക്കയറിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നു എന്നാരോപിച്ചായിരുന്നു എം.എല്‍.എയുടെ രോഷപ്രകടനം.
രക്ഷിക്കാന്‍ തടിച്ചുകൂടിയവരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി അത് ചിത്രീകരിക്കുകയാണെന്ന് ജയേഷും പറഞ്ഞു. ഇതോടെ വീണ്ടും മോശമായി സംസാരിച്ച എം.എല്‍.എ പിന്തിരിഞ്ഞെങ്കിലും അല്പനേരത്തിന് ശേഷം വീണ്ടും ജയേഷിന് നേരെ കുതിച്ചെത്തി. എന്നാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് എം.എല്‍.എയെ തടയുകയായിരുന്നു.
സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതേസമയം പരുക്കേറ്റ് കിടന്നയാളുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫറോട് മാറിനില്ക്കാന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് എം.എല്‍.എ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."