ഇരുട്ടിന്റെ മറവില്‍ കുഴല്‍കിണര്‍ നിര്‍മാണം ഭൂഗര്‍ഭ ജലചൂഷണം വ്യാപകം
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കണ്ണൂരില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് മൂന്നുമീറ്ററോളം താഴ്ന്നിരുന്നു. ഇതുകാരണമാണ് ഭൂഗര്‍ഭ ജല അതോറിറ്റി കുഴല്‍കിണര്‍ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.
കണ്ണൂര്‍: കൊടുംവേനലില്‍ നാടുംനഗരവും കത്തുമ്പോള്‍ ജലചൂഷണം വ്യാപകം. സംസ്ഥാന ജലവിഭവകുപ്പ് അനുമതിയില്ലാതെയുള്ള കുഴല്‍കിണര്‍ നിര്‍മാണം നിരോധിച്ചിട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കുഴല്‍കിണര്‍ കുഴിക്കല്‍ വ്യാപകമാവുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കണ്ണൂരില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് മൂന്നുമീറ്ററോളം താഴ്ന്നിരുന്നു. ഇതുകാരണമാണ് ഭൂഗര്‍ഭ ജല അതോറിറ്റി കുഴല്‍കിണര്‍ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതുപ്രകാരം കുഴല്‍കിണര്‍ കുഴിക്കാന്‍ അപേക്ഷിക്കുന്നവരുടെ സ്ഥലം പഞ്ചായത്ത് പരിശോധിച്ച് ഇവിടെ കുടിവെള്ളത്തിനാവശ്യമാണോയെന്നു നിരീക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നിയമം കാറ്റില്‍ പറത്തി യാതൊരു അനുമതിയുമില്ലാതെ രാത്രികാലങ്ങളില്‍ തമിഴ്‌തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാര്‍ കിണര്‍കുഴിക്കുന്നത് തുടരുകയാണ്. മലയോരത്ത് പുഴയോരങ്ങളില്‍ കുഴല്‍കിണറുകള്‍ കുഴിക്കുന്ന പ്രവണത വ്യാപകമാവുകയാണ്. നേരത്തെ ഗാര്‍ഹികാവശ്യത്തിനായി വേനല്‍ കടുത്താല്‍ മലയോരത്ത് കുഴല്‍കിണറുകള്‍ നിര്‍മിക്കാറുണ്ട്. എന്നാല്‍ കൊടുംവരള്‍ച്ച മുതലെടുത്തു കുഴല്‍കിണര്‍ കരാറുകാര്‍ ഇക്കുറിയത് വിപുലമാക്കിയിരിക്കുകയാണ്.
ജില്ലയില്‍ ഭൂവിതാനം ഓരോ പ്രദേശത്തിനനുസരിച്ച് വ്യത്യസ്തമാണ്. തീരദേശങ്ങളില്‍ 15-20 അടി താഴ്ചയില്‍ വെള്ളം ലഭിക്കുമ്പോള്‍ മലയോര മേഖലയില്‍ അത് 300-400 അടി വരെയാകും. തുലാവര്‍ഷം മാറിനിന്നത് ജലലഭ്യതയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മുപ്പതു ശതമാനം മഴ മാത്രമാണ് ഇപ്രാവശ്യം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."