നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58.50 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടികൂടി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്താല്‍ ശ്രമിച്ച 58.50 ലക്ഷം രൂപയുടെ സാധനങ്ങള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 51.23 ലക്ഷം രൂപ വിലവരുന്ന 1.6 കിലോഗ്രാം സ്വര്‍ണം, ഏഴ് ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോഗ്രാം കുങ്കുമപ്പൂവ്, 30,000 രൂപയുടെ സിഗരറ്റ് എന്നിവയാണ് പിടികൂടിയത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ നടത്തിയ പരിശോധനകളിലാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഇത്രയധികം വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് മുംബൈ വഴി എത്തിയ കാസര്‍കോട് സ്വദേശിയുടെ പക്കല്‍ നിന്നാണ് രണ്ട് കിലോഗ്രാം കുങ്കുമപ്പൂവ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്നാണ് സിഗരറ്റ് പിടികൂടിയത്. സ്വര്‍ണവുമായി എത്തിയ പത്ത് പേരാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."