HOME
DETAILS

19 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 31ന് ഉപതെരഞ്ഞെടുപ്പ്

  
backup
May 07 2018 | 19:05 PM

upathiranjedupp

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം ഈ മാസം രണ്ടിന് നിലവില്‍വന്നു. നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി 14. സൂക്ഷ്മ പരിശോധന 15ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 17 ആണ്. വോട്ടെടുപ്പ് 31ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. ജൂണ്‍ ഒന്നിനാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവനന്തപുരം: വിളപ്പില്‍ - കരുവിലാഞ്ചി, പത്തനംതിട്ട: മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്, മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം തെക്കേകര- പൊങ്ങലടി, എറണാകുളം: പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം, മലപ്പുറം: പോത്തുകല്ല്- പോത്തുകല്ല്, കോഴിക്കോട്: ഉള്ള്യേരി- പുത്തഞ്ചേരി, കണ്ണൂര്‍: ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍. കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട, ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്, മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി, കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം, കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago