HOME
DETAILS
MAL
കരിവേടകം മിച്ചഭൂമി പ്രശ്നം: യോഗം വിളിക്കും
backup
March 13 2017 | 20:03 PM
കാസര്‍കോട്: കരിവേടകം വില്ലേജിലെ ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി മിച്ചഭൂമിയായി പരിഗണിച്ച് നികുതി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ സ്ഥലവാസികള്‍ നല്കിയ പരാതിയിലാണു നടപടി.
കരിവേടകം വില്ലേജിലെ 11 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ പരാതികള്‍ പരിഗണിച്ചാണ് സ്ഥലവാസികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."