HOME
DETAILS

ചീഫ് ജസ്റ്റിസിന്റെ 'വിധി' ഭരണഘടനാ ബെഞ്ചിന്

  
backup
May 07 2018 | 20:05 PM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തള്ളിയതിനെതിരേ കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ ഹരജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡേ, എ.കെ സിക്രി, എന്‍.വി രമണ, അരുണ്‍ മിശ്ര, എ.കെ ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ആരോപണം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കൊളിജിയത്തിലെ മുതിര്‍ന്ന നാലു ജഡ്ജിമാരില്‍ ഒരാളെ പോലും ഉള്‍പ്പെടുത്താതെയാണ് ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ഹരജിയില്‍ ആറാം നമ്പര്‍ കോടതിയില്‍ ഇന്ന് രാവിലെ 10.30ന് അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും.
ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയതിനെതിരേ കോണ്‍ഗ്രസ് എം.പിമാരായ പ്രതാപ് സിംഗ് ബാജ്‌വ, ഡോ. ആമീ ഹര്‍ഷാദ്രേയ് എന്നിവരാണ് ഇന്നലെ ഹരജി നല്‍കിയത്. പ്രതിപക്ഷ എം.പിമാര്‍ ഒപ്പിട്ടു സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടിസാണ് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞതെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹരജി സംബന്ധിച്ച് പരാമര്‍ശിച്ചത്. കപില്‍ സിബലിനെ കൂടാതെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും വിഷയം പ്രസ്തുത ബെഞ്ച് മുന്‍പാകെ പരാമര്‍ശിച്ചു.
ആരോപണം ചീഫ് ജസ്റ്റിസിനെതിരായത് കൊണ്ടാണ് വിഷയം ഈ ബെഞ്ചിനു മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഹരജി പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണു ജസ്റ്റിസുമാരായ ചെലമേശ്വറും എസ്.കെ കൗളും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വെങ്കയ്യ നായിഡുവിന് ഒരു ജുഡിഷ്യല്‍ അതോറിറ്റി ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് വിഷയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്താമായിരുന്ന ഒരു അന്വേഷണ സമിതി പരിശോധിക്കാതെയാണ് ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
വിഷയത്തില്‍ വെങ്കയ്യ നായിഡു ഇടപെട്ടത് നിയമവിരുദ്ധവും ഭരണഘടനയുടെ 14ാം വകുപ്പ് ലംഘിച്ച് കൊണ്ടാണെന്നും കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് തന്റെ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നത് രാജ്യസഭാ ചെയര്‍മാന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല. മറിച്ച് അക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട സമിതിയാണെന്നും ഹരജിയില്‍ പറയുന്നു. അതിനിടെ, ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ പൊതുവേദികളില്‍ സംസാരിക്കുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ ജൂലൈ മൂന്നാംവാരം വാദം കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കിയ സുപ്രിംകോടതി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെ രാജ്യസഭാ ചട്ടങ്ങള്‍ തന്നെ വിലക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago