19 കുടുംബങ്ങള്‍ക്ക് പട്ടയം; മാന്യ ലക്ഷംവീട് കോളനിക്കാര്‍ക്ക് കൈവശഭൂമി സ്വന്തം
കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ 19 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ 13ഉം മഞ്ചേശ്വരം താലൂക്കില്‍ ആറും പട്ടയമാണ് വിതരണം ചെയ്തത്.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാന്യ ലക്ഷംവീട് കോളനി നിവാസികള്‍ക്ക് കൈവശഭൂമിക്ക് പട്ടയം ലഭിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ മാന്യ ലക്ഷംവീട് കോളനിയിലെ 11 എസ്.സി, എസ്.ടി കുടുംബങ്ങള്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കലക്ടര്‍ പട്ടയം അനുവദിച്ചത്.
കൈവശഭൂമിക്കു പട്ടയം അനുവദിക്കണമെന്ന ഇവരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ നിവേദനം നല്‍കിയിരുന്നെങ്കിലും പട്ടയം ലഭിക്കാത്ത അവസ്ഥയിലാണ് ഇവര്‍ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത്.
കാസര്‍കോട് താലൂക്കിലെ മധൂര്‍ വില്ലേജിലെ ഗംഗാധര, ചെങ്കള വില്ലേജിലെ കമല ബേള വില്ലേജിലെ മാന്യ ലക്ഷംവീട് കോളനി നിവാസികളായ ചന്ദ്രിക, മണികണ്ഠന്, ചന്ദ്രാവതി, സുശീല, വാസന്തി, ലളിത, ദിനേശ് പൂജാരി, ഭാഗീരഥി, ഗോവിന്ദ നായിക്, ശശികല, പ്രേമലത, മഞ്ചേശ്വരം താലൂക്ക്, കൊടലമൊഗരു വില്ലേജിലെ ബ്രിജിത് ഡിസൂസ, ഇബ്രാഹിം, ഹരീശ പി, രവീന്ദ്രഷെട്ടി, ബങ്കര മഞ്ചേശ്വരം വില്ലേജിലെ പൊന്നു, ശേഖര എന്നിവര്‍ക്കാണ് കലക്ടര്‍ പട്ടയം വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."