ഏറ്റവും വേഗം കൂടിയ ട്രെയിന്‍ സര്‍വിസ് ജൂലൈ മുതല്‍
ജിദ്ദ: മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദി അറിയിച്ചു. മക്ക ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിവര്‍ഷം ആറു കോടി യാത്രക്കാര്‍ക്ക് സേവനം നല്കാന് തക്ക ശേഷിയിലാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ സര്‍വീസായിരിക്കുമിത്.
ഹറമൈന്‍ ട്രെയിനുകള്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടിലും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലും സ്റ്റേഷനുകളുണ്ടാകും. സൗദിയിലെ റോഡുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സൗദി റെയില്‍വെയ്സ് ഓര്‍ഗനൈസേഷനെയും സൗദി റെയില്‍വെ കമ്പനിയെയും ലയിപ്പിക്കും. റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുടെ മേല്‍നോട്ടം സൗദി റെയില്‍വെ കമ്പനിക്കാകും.
പദ്ധതിയില്‍ അഞ്ച് റെയില്‍വെ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍. ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന റെയില്‍വെ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."