വിദേശികളുടെ ഉയര്‍ച്ചക്കായി പ്രത്യേക പദ്ധതിയുമായി സഊദി
ജിദ്ദ: സഊദിയില്‍ വിദേശികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി വിപുലമായ പദ്ധതി വരുന്നു. ഉയര്‍ന്ന സേവനം ലഭ്യമാക്കുന്നതിനായി വിദേശികള്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാനും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വിദേശികള്‍ക്ക് വിവിധ മേഖലകളില്‍ മികച്ച സേവനം നല്‍കുക, വിദേശികളുടെ മക്കളുടെ വിദ്യഭ്യാസത്തിനായി ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. വിദേശികളുടെ സാംസ്കാരിക മൂല്യങ്ങള്‍ സ്വദേശികളുമായി പരസ്പരം പങ്കുവെക്കുന്നതിന് അനുയോജ്യമായ അവസരങ്ങളും ഒരുക്കും. ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി തൊഴില്‍, നഗര വികസനം, നവീകരണം, പാര്‍പ്പിടം, യാത്രാ സംവിധാനം, കായികം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ വികനത്തിന്നായി 130 ബില്ല്യന്‍ റിയാല്‍ ചിലവഴിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."