കുറുവയിലും വായിപ്പറമ്പിലും പുലിയെ കണ്ടതായി അഭ്യൂഹം
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി കുറവയിലും അഴീക്കോടിനടുത്ത വായിപ്പറമ്പിലും പുലിയെ കണ്ടതായി അഭ്യൂഹം. കുറുവയിലെ വാട്ടര്‍ ടാങ്കിനടുത്താണ് സമീപത്തെ വീട്ടിലെ സ്ത്രീ പുലിയെ പോലുള്ള വെളുത്ത മൃഗത്തെ കണ്ടത്. സിറ്റി പൊലിസും നാട്ടുകാരും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
വായിപ്പറമ്പില്‍ ഇന്നലെ രാത്രി അശോകന് എന്നയാളാണ് വീടി നു സമീപത്തെ പറമ്പിലാണ് പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടത്.
ഇയാള്‍ വളപട്ടണം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിന്നു പുലിയുടേതെന്നു സംശയിക്കുന്ന കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്.
ഇതു പുലിയുടേതല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി പുലിയെ കണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് ജനം തടിച്ചുകൂടിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് സമീപത്തെ അഴീക്കല്‍ ചാല് മേഖലയില്‍ നിന്നു പുലിയെ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."