വയറിങ് തൊഴിലാളികളെ അവഗണിച്ചുള്ള പരിഷ്‌കാരം നിര്‍ത്തണം
ചക്കരക്കല്‍: വയറിങ് തൊഴിലാളികളെ അവഗണിച്ചുള്ള കെ.എസ്.ഇ.ബി പരിഷ്‌കാരം നിര്‍ത്തിവയ്ക്കണമെന്ന് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍(സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിലെ അപേക്ഷാരീതികള്‍ ഏകീകരിക്കണമെന്നും ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ വയര്‍മാന്‍മാര്‍ക്കും സി ക്ലാസ് ലൈസന്‍സ് അനുവദിക്കണമെന്നും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.വി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചക്കരക്കല്ലില്‍ പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ഗോവിന്ദന്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ അശോകന്‍, പി.കെ ശബരീഷ് കുമാര്‍, വി.കെ അരവിന്ദാക്ഷന്‍, പി ചന്ദ്രന്‍, കെ.വി ബാലകൃഷ്ണന്‍, കെ.പി മഹറൂഫ് സംസാരിച്ചു. താഴെ മൗവ്വഞ്ചേരിയില്‍ നിന്നു ചക്കരക്കല്ലിലേക്ക് പ്രകടനം നടത്തി.
ഭാരവാഹികള്‍: ടി.കെ ഗോവിന്ദന്‍(പ്രസി.), പി.പി സത്യന്‍, പി.പി അജയകുമാര്‍, വി സതീശന്‍(വൈസ്.പ്രസി), കെ.വി ബാലകൃഷ്ണന്‍(സെക്ര.), പി ശ്രീനാഥ്, ബാബു കാറ്റാടി, കെ.പി മഹറൂഫ്(ജോ. സെക്ര.), ടി രാമകൃഷ്ണന്‍(ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."