14 കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ഉരുവച്ചാല്‍: വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുറുമ്പുക്കല്‍ ഗ്രാമത്തിലെ 14 കുളങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. കുളം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം സുകുമാരന്റെ അധ്യക്ഷതയില്‍ ചാത്തന്‍ കുളപരിസരത്ത് നടന്ന യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ അബ്ദുള്‍ സമദ് പദ്ധതി വിശദീകരണം നാത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീത, ഓവര്‍സിയര്‍ അബ്ദുള്‍ ഗഫൂര്‍, സി.പി ദാമോദരന്‍, പി.കെ ബഷീര്‍, എന്‍.വി ശ്രീജ, അജിത എന്‍, ടി ബാലന്‍, ഷാജി, സി.വി പ്രീതന്‍, മുഹമ്മദ് നൗഫല്‍, എം മധു, കുന്നുംബ്രോന്‍ രാജന്‍, സ്വീറ്റി സുന്ദര്‍ സംസാരിച്ചു. ചടങ്ങില്‍ 10 പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ എം.എല്‍.എ ആദരിച്ചു.
രണ്ട് വര്‍ഷം മുന്‍പ് കൂത്തുപറമ്പ് ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ കൂത്ത്പറമ്പ് ബ്ലോക്കിലെ കുളങ്ങളുടെ സര്‍വ്വേ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കുളങ്ങള്‍ സ്ഥിതി ചെയ്യുന്ന കുറുമ്പുക്കല്‍ ഗ്രാമത്തിലെ ചെറുതും വലുതുമായ 100 ഓളം കുളങ്ങള്‍ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അന്നത്തെ കൃഷിമന്ത്രി കെ.പി
മോഹനന് നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് ജില്ലാ മണ്ണ് ജലസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കുളങ്ങള്‍ സന്ദര്‍ശിച്ച് വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനപ്പെട്ട 14 കുളങ്ങള്‍ നവീകരിച്ച് സംരക്ഷിക്കാന്‍ നബാര്‍ഡ് ധനസ
ഹായ പദ്ധതിയായ 'ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി 1,49,78,000 രൂപ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."