ഫെന്‍സിങ് താരത്തിന് സഹായഹസ്തവുമായ് ഫ്ളാഷ്ബാക്ക്
തലശ്ശേരി: മാര്‍ച്ച് 23 മുതല്‍ 27 വരെ പോളണ്ടിലെ വാര്‍സോവില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള അന്തര്‍ദേശീയ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രിയുവിന് സഹായഹസ്തവുമായി തലശ്ശേരിയിലെ പഴയകാല കായിക താരങ്ങളുടെ കൂട്ടായ്മയായ ഫാളാഷ് ബാക്ക് രംഗത്ത്. കാവുംഭാഗം വാവച്ചി മുക്കിലെ പ്രിയത്തില് പരേതനായ പ്രേംകുമാറിന്റെയും മുന്‍ കായിക അധ്യാപിക ജയമതിയുടെയും മകളായ പ്രിയുവിന് മത്സരത്തില്‍ പങ്കെടുക്കാനുള്ള മുക്കാല്‍ ലക്ഷം രൂപ തലശ്ശേരി ഫ്ളാഷ് ബേക്ക് സമാഹരിച്ച് നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയ മത്സരത്തില്‍ അര്‍ഹത നേടിയ കേരളത്തിലെ ഏക താരമാണ് പ്രിയു. യാത്രാ ചിലവിനുള്ള പണം ലഭിക്കാതെ ഉഴലുകയായിരുന്ന കുട്ടിയെ സഹായിക്കാന്‍ ഫ്ളാഷ് ബേക്ക് രംഗത്ത് വരികയായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എം.എ ശിവറാം, എം.പി നിസാമുദ്ദീന്‍, പി.വി സിറാജുദ്ദീന്, വി.ബി ഇസ്സാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."