കള്‍ച്ചറല്‍ റിലേഷന്‍സ് കൗണ്‍സിലിന്റെ ഓഫിസിന് താഴ് വീഴുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്) കേരളത്തിലെ ഏക ഓഫിസ് അടച്ചുപൂട്ടുന്നു.
വെള്ളയമ്പലത്തു പ്രവര്‍ത്തിക്കുന്ന ഓഫിസാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. സംസ്ഥാനങ്ങള്‍ക്കുവേണ്ടി സാംസ്കാരിക പരിപാടികളും അക്കാദമിക് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്ന കേരളത്തിലെ ആസ്ഥാനം അടച്ചുപൂട്ടുന്നതിന് കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയിലെ പ്രധാന കാര്യാലയത്തില്‍ നിന്ന് ഉത്തരവു പുറപ്പെടുവിച്ചു.
ഇത്തരത്തില്‍ രാജ്യത്താകമാനമുള്ള 10 ഓഫിസുകള്‍ നിലനിര്‍ത്താനും ബാക്കിയുള്ളവ അടച്ചുപൂട്ടി ഇവയ്ക്കൊപ്പം ചേര്‍ക്കാനുമാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഓഫിസ് ചെന്നൈ ഓഫിസിനൊപ്പമാണ് ചേര്‍ക്കുക. അടച്ചുപൂട്ടല്‍ നടപടികള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാകും.
നാല് പതിറ്റാണ്ടിലധികമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനാണ് ഇതോടെ പൂട്ടുവീഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."