HOME
DETAILS
MAL
കിയാല്‍ നിയമനങ്ങള്‍ അന്വേഷിക്കണം
backup
March 13 2017 | 20:03 PM
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി വീടും സ്ഥലവും വിട്ടുകൊടുത്ത പ്രദേശവാസികളുടെ കുടുംബത്തിലെ ഒരംഗത്തിനു കിയാലിന്റെ കീഴില്‍ ജോലി കൊടുക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി ലക്ഷങ്ങള്‍ കോഴ വാങ്ങി പിന്‍വാതിലൂടെ നിയമനം നടത്തുന്നത് വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവിച്ചു.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മക്കള്‍ക്ക് ജോലി നല്‍കിയാണ് നിയമനങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് കിയാലില്‍ നടന്ന മഴുവന്‍ നിയമനങ്ങളെക്കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."