കോടതി മുറിയിലെ പീഡനം: പ്രതി അറസ്റ്റില്‍
ആലുവ: ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയായ കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക് പിടിയിലായി. കാലടി പൊതിയക്കര കരയില്‍ അച്ചാണ്ടി വീട്ടില്‍ മാര്ട്ടിന് (46) ആണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ ജീവനക്കാരിയുടെ പരാതിയില്‍ കഴിഞ്ഞ 20നാണ് മാര്‍ട്ടിനെതിരേ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ 15 മുതല്‍ 2016 മെയ് 26 വരെയുള്ള കാലയളവിനുള്ളില്‍ കോടതി കെട്ടിടത്തിനുള്ളില്‍ വച്ച് പീഡനം നടന്നതായാണ് പരാതി. കേസിന്റെ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പൊലിസ് നീങ്ങിയത്. നടപടിക്രമങ്ങളുടെ ഭാഗമായി പരാതിക്കാരിയുടെ മൊഴി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.
പീഡനത്തെ തുടര്‍ന്ന് മാനസീകമായും, ശാരീരികമായും തളര്‍ന്ന ജീവനക്കാരി 27 മുതല്‍ കോടതിയില്‍ എത്തിയിട്ടില്ല. പരാതിക്കാരിയെ കൗണ്‍സിലിങ്ങിന് നടത്തിയ സൈക്കോളജിസ്റ്റിന്റെ മൊഴി ഉള്‍പ്പടെ അന്വേഷണ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതി ആലുവ കോടതിയിലെ ജീവനക്കാരനായതിനാല്‍ കേസിന്റെ തുടര്‍നടപടികള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. ആലുവ സി.ഐ. ടി.ബി വിജയന്, എസ്.ഐ ഹണി കെ. ദാസ്, എസ്.ഐ. രവി, വുമണ്‍ സെല്‍ എസ്.ഐ. ഉഷ, എ.എസ്.ഐ.മാരായ ഇബ്രാഹിംകുട്ടി, നാദിര്‍ഷ, എസ്.സി.പി.ഒ.മാരായ സിജന്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."