ധനരാജ് വധം: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കീഴടങ്ങി
പയ്യന്നൂര്‍: കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്ത്തകന് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ബി.ജെ.പി പ്രവര്‍ത്തകരായ ആലക്കാട്ടെ കെ.എം ബിജു, കക്കം പാറയിലെ ചൂരക്കാട് ബിജു എന്നിവരാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു. കഴിഞ്ഞ ജൂലൈ 10 ന് രാത്രിയാണ് ധനരാജ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13 പ്രതികളെ നേരന്നെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തില്‍ 20 ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 11 പേര് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരും അഞ്ചു പേര് ഗൂഡാലോചനയില്‍ പങ്കെടുത്തവരും നാലു പേര് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തവരുമാണെന്ന് കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."