പരിസ്ഥിതിലോല മേഖലാ നിര്‍ണയം പ്രതിഷേധാര്‍ഹം: പരിഷത്ത്
ഇരിട്ടി: പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വന മേഖലയുമായി ബന്ധപ്പെട്ട് ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല സമ്മേളനം അഭിപ്രായപ്പെട്ടു. പശ്ചിമ ഘട്ടം സംബന്ധിച്ച് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം പുനപരിശോധിക്കണമെന്നും എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞ പ്രകാരം പശ്ചിമ ഘട്ടത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള ശാസ്ത്രീയ സംരക്ഷണ മാര്‍ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുവാനും സമ്മേളനം ആവശ്യപ്പെട്ടു. പ്രൊഫ.കെ ബാലന് ഉദ്ഘാടനം ചെയ്തു. .ജെ ആഗസ്തി അധ്യക്ഷനായി. കെ വിനോദ്കുമാര്‍, പി സുധാകരന്, സുഷമ വിശ്വനാഥന്, ഒ പ്രദീശന്‍, കെ നിഷാദ്, പി പ്രശാന്ത്, സി.എ അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഒ പ്രതീശന്‍(സെക്രട്ടറി), ഇ.ജെ ആഗസ്തി(പ്രസി), കെ സജീവന്(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."