വായന്നൂരില്‍ തീപിടിത്തം: പന്ത്രണ്ട് ഏക്കര്‍ കത്തിനശിച്ചു
പേരാവൂര്‍: വായന്നൂരില്‍ റബര്‍, കശുമാവ് തോട്ടങ്ങളില്‍ വ്യാപകമായി തീപിടിത്തം.
വായന്നൂരിന് സമീപ പ്രദേശങ്ങളായ പനച്ചിക്കുന്ന്, തൂവക്കുന്ന് പ്രദേശങ്ങളിലെ പന്ത്രണ്ടോളം ഏക്കര്‍ സ്ഥലത്താണ് നാശനഷ്ടമുണ്ടായത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് തീ പടര്‍ന്നു പിടിച്ചതെന്ന് കരുതുന്നു. എന്‍.കെ കുഞ്ഞിരാമന്, ഓടിനാന്‍ ചന്ദ്രന്, മേനച്ചോടി സ്വദേശി കെ.വി അശോകന്, വട്ടക്കര സ്വദേശി കുഞ്ഞാമന്, കാട്ടി കൈമ എന്നിവരുടെ സ്ഥലത്താണ് തീപിടിത്തമുണ്ടായത്.
ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ പേരാവൂര്‍ എസ്.ഐ പി.കെ ദാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും പേരാവൂര്‍ അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീയുണ്ടായ സ്ഥലങ്ങളിലേക്ക് അഗ്നിശമന സേനയുടെ വാഹനത്തിന് കടന്നുവരാന്‍ റോഡ് സൗകര്യമില്ലാതിരുന്നതിനാല്‍ തീ പെട്ടെന്ന് അണക്കുന്നതിന് താമസം നേരിട്ടു. കടുത്ത വേനല്‍ മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."