അവസാനമില്ലാത്ത പുലിപ്പേടി
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി കുറുവയിലും അഴീക്കോടിനടുത്ത വായിപ്പറമ്പിലും പു
ലിയെ കണ്ടതായി അഭ്യൂഹം. കുറുവയിലെ വാട്ടര്‍ ടാങ്കിനു സമീപത്തു വച്ചാണ് സമീപത്തെ വീട്ടിലെ സ്ത്രീ പുലിയെ പോലെ തോന്നിക്കുന്ന വെളുത്ത മൃഗത്തെ കണ്ടത്.
തുടര്‍ന്ന് സിറ്റി പൊലിസും നാട്ടുകാരും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വായിപ്പറമ്പില്‍ ഇന്നലെ രാത്രി അശോകന് എന്നയാളാണ് വീടിനു സമീപത്തെ പറമ്പില്‍ പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടത്. ഇയാള്‍ വളപട്ടണം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസും വനം വകുപ്പദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിന്നും പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നാണ് സ്ഥലത്തെത്തിയ വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി പുലിയെ കണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നു.
അഭ്യൂഹങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് ജനം തടിച്ചു കൂടി. ഏതാനും വര്‍ഷം മുമ്പ് ഇതിനു സമീപത്തെ അഴീക്കല്‍ ചാല് മേഖലയില്‍ നിന്നും പുലിയെ പിടികൂടിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കണ്ണൂര്‍ തായത്തെരുവില്‍ നിന്നും പുലിയെ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."