ആത്മീയ സംഗമങ്ങള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
പുതിയതെരു: മഹാരഥന്മാരുടെ ശ്രേഷ്ഠത പറയലും മൗലിദ് പാ
രായണം ചെയ്യലും പുണ്യ പ്രവര്ത്തനങ്ങളില്പെട്ടതാണെന്നും ദിക്റ്കളിലൂടെ മുസ്ലിം സമൂഹം ആത്മീയ സംതൃപ്തി കരസ്ഥമാക്കണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
അക്കരമ്മല്‍ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച മജ്ലിസുന്നൂര് രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ഗാമികളായ ആളുകള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത് ദിക്റ്കളിലൂടെയുമായിരുന്നു. മജ്ലിസുന്നൂര് പോലെയുള്ള ആത്മീയ സംഗമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തങ്ങള്‍ അഭിപ്രാ
യപ്പെട്ടു. തുടര്‍ന്ന് നടന്ന മജ്ലിസുന്നൂര് സംഗമം അബ്ദുല്‍ ഫത്താഹ് ദാരിമി മാണിയൂര്‍ നേതൃത്വം നല്കി.
മഹല്ല് ഖത്തീബ് ശിഹാബുദ്ദീന് ദാരിമി കച്ചേരിപറമ്പ് അധ്യക്ഷനായി.
അഹമ്മദ് കബീര്‍ മൗലവി, മുഹമ്മദ് റൗഫ് മൗലവി, റാഷിദ് മൗലവി പുതിയതെരു, കെ മഹ്മൂദ്, കെ.കെ അബൂബക്കര്‍, മഹ്മൂദ് ഹാജി, പി.പി സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."