ലക്ഷദ്വീപുകാര്‍ക്ക് റമദാന്‍ സമ്മാനമായി ഐലന്‍ഡില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്
കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള കപ്പല്‍ യാത്രികര്‍ക്ക് റമദാന്‍ സമ്മാനമായി കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ലോര്‍ എ.സി ബസ് ഐലന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റുമായി ദ്വീപില്‍ നിന്ന് കൊച്ചിയിലെത്തുന്നവര്‍ അമിത നിരക്കില്‍ എറണാകുളത്ത് എത്തേണ്ട സാഹചര്യത്തിന് ആശ്വാസമാകുകയാണ് ബസ് സര്‍വീസ്. ദ്വീപുകാരുടെ ഏറെ നാളായുള്ള ആവശ്യം കൂടിയായിരുന്നു ഇത്തരമൊരു ബസ് സര്‍വീസ്.
മുഹമ്മദ് ഫൈസല്‍ എം.പിയുടെ ആവശ്യപ്രകാരം ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ അതിവേഗത്തില്‍ പ്രത്യേക താല്‍പര്യമെടുത്താണ് ബസ് സര്‍വീസ് യാഥാര്‍ഥ്യമാക്കിയത്. ഐലന്‍ഡിലെ എറണാകുളം വാര്‍ഫില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഫൈസല്‍ എം.പി യും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ വിജയകുമാര്‍ ഐ.എ.എസും ചേര്‍ന്ന് ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഐലന്‍ഡില്‍ നിന്നാരംഭിച്ച് എറണാകുളം ജെട്ടി സ്റ്റാന്‍ഡ്, കലൂര്‍, പാലാരിവട്ടം വഴി അങ്കമാലി സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. കപ്പലുകളുടെ ഷെഡ്യൂള്‍ സമയം ക്രമീകരിച്ചാണ് കെ.എസ്.ആര്‍.ടി.സിയും ബസ് സര്‍വീസ് ക്രമപ്പെടുത്തുന്നത്്.
ദ്വീപ് ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മുഹമ്മദ് ഫൈസല്‍ എം.പി പറഞ്ഞു. ചെറുതും വലുതുമായ ഏഴ് യാത്രാകപ്പലുകളുടെ ഇരുപത്തൊന്നോളം സര്‍വീസുകളാണ് പ്രതിമാസം ലക്ഷദ്വീപിനും കൊച്ചിക്കും ഇടയിലായി നടക്കുന്നത്. എഴുന്നൂറ്റമ്പത് യാത്രക്കാര്‍ വരെ കപ്പല്‍ ഇറങ്ങുന്ന വാര്‍ഫില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ ഓട്ടോറിക്ഷ മാത്രമാണ് നിലവില്‍ ആശ്രയം.
ഇതാകട്ടെ കൊച്ചിയില്‍ എത്തുന്നതിനേക്കാള്‍ ചെലവേറിയതുമാണ്. അത് കൊണ്ടു തന്നെ ഒരു സര്‍വീസ് മതിയാകില്ലെന്നും കൂടുതകള്‍ സര്‍വീസിനായി ശ്രമം തുടരുമെന്നും ഫൈസല്‍ പറഞ്ഞു.
ഇതിനായി ലക്ഷദ്വീപ് അഡ്മിനിസ്ട്രഷനും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്ന് കുടുതല്‍ ബസുകള്‍ക്കുള്ള പദ്ധതി ആവിഷ്‌കരിക്കും. ദ്വീപ് നിവാസികളുടെ യാത്രാ ബുദ്ധിമുട്ടിന് ഒരു പരിധിവരെ സഹായകമാകുന്ന നടപടിയാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വേഗത്തിലുള്ള നടപടി അഭിനന്ദനാര്‍ഹമാണെന്നും അഡ്മിനിസ്ട്രറ്റര്‍ വിജയകുമാര്‍ പറഞ്ഞു.
ഡി .ടി.ഒ ജയമോഹന്‍, എന്‍.സി.പി നേതാക്കളായ ടി.പി. പീതാംബരന്‍ മാസ്റ്റര്‍, ജിമ്മി ജോര്‍ജ്, അഡ്വ. അറഫ,, അബ്ദുല്‍ അസീസ്, സി.ടി. കുഞ്ഞുമോന്‍, അഫ്‌സല്‍ കുഞ്ഞുമോന്‍, ആ്േന്ത്രത്ത്്് പഞ്ചായത്ത് അംഗം ലിയാവുദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."