പെരുമ്പാവൂരില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു
പെരുമ്പാവൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനക്കാര്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി പെരുകുന്നു. തമ്മിലുള്ള സംഘടനങ്ങള്‍ക്ക് പുറമേ പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍ പല കേസുകളിലും പ്രതികളെ പിടികൂടാനാതെ കുഴയുകയാണ് പൊലിസ്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇപ്പോഴും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ കേസ് ഫയലുകളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
മരവ്യവസായത്തിന് പേരുകേട്ട പെരുമ്പാവൂര്‍ ഇതരസംസ്ഥാനക്കാരുടെ ഗള്‍ഫ് എന്നാണ് അറിയപ്പെടുന്നത്. മരവ്യവസായ മേഖലകള്‍ കൂടാതെ റൈസ് മില്ലുകള്‍, നിര്‍മാണ മേഖല, ഹോട്ടല്‍ ശൃംഖലകള്‍, കോണ്‍ട്രാക്ട് വര്‍ക്കുകള്‍, വീട്ട് ജോലികള്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലും ഇതരസംസ്ഥാനക്കാരുടെ പങ്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത സ്ഥിതിയിലാണുള്ളത്. ആദ്യകാലത്ത് തമിഴ്‌നാട് സ്വദേശികളായിരുന്നു പെരുമ്പാവൂരില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നത്. പിന്നീട് അസം, ബാഗംള്‍, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ജോലി തേടി പെരുമ്പാവൂരിലെത്തി.
നിരവധി സര്‍വേകളുടേയും മറ്റും അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ ഏകദേശം ഒന്നര ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നവരുടെ കണക്ക് ഇതിന് പുറമെയാണ്. ഇത്തരക്കാരാണ് ഏറേയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പൊലിസ് പിടിയിലാകുന്നതും. ഇവരെ കണ്ടെത്താന്‍ സാധിക്കാത്തത്തിന് കാരണം വ്യക്തമായ തിരിച്ചറിയില്‍ രേഖകള്‍ തൊഴിലുടമകളുടെ കൈവശം ഇല്ലാത്തത് കൊണ്ടാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇപ്പോഴും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ കേസ് ഫയലുകളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
പെരുമ്പാവൂരില്‍ മേഖലയിലുള്ള ഇതരസംസ്ഥാനക്കാരില്‍ ഏറേയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയവരാണ്. തൊഴിലാളികള്‍ക്ക് പുറമേ മൊബൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങി സ്വന്തമായി ബിസിനസുകള്‍ ചെയ്ത് ജീവിക്കുന്നവരും ഇവിടെയുണ്ട്.
ഇതരസംസ്ഥാനക്കാര്‍ക്കായി വാടക കെട്ടിടങ്ങള്‍ നല്‍കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ്. തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതേയും പഞ്ചായത്തിന്റേയും പൊലിസിന്റേയും അനുമതി തേടാതെയുമാണ് ഇതരസംസ്ഥാനക്കാര്‍ക്ക് കെട്ടിടയുടമകള്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്നത്. ആളൊന്നിന് നിശ്ചയിച്ചിട്ടുള്ള വാടക മുറതെറ്റാതെ ലഭിക്കുന്നതോടെ ഇവരെ കുറിച്ച് കെട്ടിടയുടമകള്‍ അന്വേഷിക്കാറുപോലുമില്ല.
ജിഷയുടെ കൊലപാതക കേസിലെ പ്രതി കുറുപ്പംപടി വൈദ്യശാലപ്പടിയിലെ വാടക കെട്ടിടത്തില്‍ താമസിച്ചതും ഇത്തരത്തിലായിരുന്നു. പ്രതിയെ പിടികൂടിയ ശേഷം മാത്രമാണ് ഇയാള്‍ ഈ വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്ന വിവരം ഉടമ പോലുമറിയുന്നത്. ഇത് തന്നെയാണ് മറ്റ് വാടക കേന്ദ്രങ്ങിളുള്ള അവസ്ഥയും. വേണ്ടത്ര സൗകര്യങ്ങളില്ലാതെ ഒരു മുറിയില്‍ എട്ടും, പത്തും തൊഴിലാളികളാണ് തമാസിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും കഞ്ചാവ് മയക്കുമരുന്ന് വില്‍പനയും വ്യാപകമാണ്. ഇതിനെതിരേ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും പൊലിസിന്റെ ഭാഗത്ത് നിന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ഇതിലും ഞെട്ടിക്കുന്നതാണ് മറ്റൊരു വസ്തുത. ഇവര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ പലതും വ്യാജമാണ്. ഒരാളുടെ പേരില്‍ ഒമ്പത് സിംകാര്‍ഡ് വരെ എടുക്കാവുന്ന സാഹചര്യത്തില്‍ ഒരേ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ഉപയോഗിച്ച് സിംകാര്‍ഡുകള്‍ എടുത്ത് ശേഷം കൂടുതല്‍ തുകയ്ക്ക് ഇവ മറിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. പെരുമ്പാവൂരിലെ മൊബൈയില്‍ ഷോപ്പുകളില്‍ ജോലി നോക്കുന്ന അന്യസംസ്ഥാനക്കാരാണ് ഇത്തരത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."