സ്ത്രീ പീഡന കൊലപാതകങ്ങളില്‍ വധശിക്ഷ പ്രായരഹിതമാക്കണം: ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ
കരുനാഗപ്പള്ളി: സ്ത്രീകള്‍ക്കെതിരേയുള്ള പീഡനങ്ങളില്‍ ഇരയുടെ പ്രായം നോക്കാതെ തന്നെ വധശിക്ഷ ഉറപ്പാക്കാനാവശ്യമായ നിയമ ഭേദഗതി രാജ്യത്തുണ്ടാകണമെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച കേരള റൂറല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള 'സ്‌നേഹസേന' കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസഹായരായ സ്ത്രീകളെ, പ്രത്യേകിച്ച് ഒരു നാടിന്റെ വ്യവസ്ഥയില്‍ വിശ്വസിച്ച് എത്തുന്ന വിദേശ വിനോദ സഞ്ചാരികളോട് കാണിക്കുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ ഈ നാടിന് അപമാനമാകുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ടൂറിസം വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാന്റ് കേരള മുന്‍ ഡയരക്ടര്‍ അനില്‍ മുഹമ്മദ്, കെ.എ ജവാദ്, സിദ്ദിഖ് മംഗലശ്ശേരി, സ്വാമി വിദ്യാനന്ദന്‍, വിജയന്‍ഉണ്ണിത്താന്‍, ഫസല്‍, ബിനുഭാസ്‌ക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."