HOME
DETAILS

തൊടിയൂര്‍ വട്ടക്കായല്‍ കൊയ്ത്തുത്സവം ഇന്ന്

  
backup
May 08 2018 | 02:05 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d

 

കരുനാഗപ്പള്ളി: പത്തു വര്‍ഷത്തിലേറെയായി തരിശു കിടന്ന തൊടിയൂര്‍ തഴവ വട്ടക്കായലില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടന്ന നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം ഇന്നു നടക്കും. വിളവെടുപ്പിന് പാകമായ അറുനൂറ്റി അമ്പതോളം ഏക്കര്‍ സ്ഥലത്തെ വിളവെടുപ്പാണ് നടക്കുന്നത്. പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് വിളവെടുപ്പ് നേരത്തെയാക്കുകയായിരുന്നു.
സര്‍ക്കാര്‍ പിന്തുണയോടെ തഴവ ഗ്രാമ പഞ്ചായത്തും ഓണാട്ടുകര വികസന ഏജന്‍സിയും കൃഷി വകുപ്പും പാടശേഖര ഉടമകളും കൈകോര്‍ത്തതോടെയാണ് തരിശു കിടന്ന വട്ടക്കായലില്‍ കാര്‍ഷിക സമൃദ്ധി ഒരുങ്ങിയത്. ഇതോടെ ജില്ലയില്‍ തരിശു കിടന്ന ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ഇറക്കിയെന്ന ഖ്യാതിയും തഴവയ്ക്കാണെന്നും അധികൃതര്‍ പറഞ്ഞു.125 ഓളം വരുന്ന കര്‍ഷകരില്‍ നിന്ന് തരിശുനിലം പാട്ടത്തിനെടുത്താണ് നെല്‍കൃഷി ആരംഭിച്ചത്. ആലപ്പുഴ സ്വദേശിയായ ശശിധരന്‍ നായര്‍ എന്ന കര്‍ഷകനാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൃഷിക്കായി മുന്നോട്ടു വന്നത്. കൃഷി വകുപ്പ് ഒരു ഹെക്ടറിന് മുപ്പതിനായിരം രൂപ വീതം അനുവദിച്ചു. തഴവ പഞ്ചായത്ത് 8 ലക്ഷത്തോളം രൂപ വിത്ത് നല്‍കുന്നതിനായി അനുവദിച്ചു. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും വെള്ളം വറ്റിക്കുന്നതിനായുള്ള ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള പണം അനുവദിച്ചു. ഘട്ടംഘട്ടമായി ഇവിടെ കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. തഴവഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജനകീയ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
ഇന്ന് വൈകിട്ട് 3ന് പാവുമ്പാ വള്ളക്കടവില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും.ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനാകും. കെ സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി,സി.പി.എം ജില്ലാസെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  6 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago