കാലാവധി കഴിഞ്ഞും പാക്കറ്റ് പാല് വില്പന
രാജപുരം: കാലാവധി കഴിഞ്ഞ പാല് പാക്കറ്റ് വില്‍ക്കുന്നു. ഇതര ജില്ലയിലെ ഒരു സ്വകാര്യ ഡയറിയില്നിന്നെത്തുന്ന പാക്കറ്റ് പാലാണ് കാലാവധി കഴിഞ്ഞും കടകളില്‍ വില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഒരു കടയില്‍നിന്നു വാങ്ങിയ പാല് അഞ്ചുദിവസം മുന്‍പ് കാലാവധി കഴിഞ്ഞതായിരുന്നു. ഉപഭോക്താവ് കംപനിയുടെ കസ്റ്റമര്‍ കെയറില്‍ വിവരം പറഞ്ഞപ്പോള്‍ പുറത്തറിയിക്കരുതെന്ന അപേക്ഷയാണു നടത്തിയത്. അതേസമയം, ഏജന്റുമാര്‍ പാക്കറ്റുകള്‍ മറിച്ചുനല്കുകയാണു പതിവ്. ബാക്കിവരുന്ന പാലിന്റെ നഷ്ടം ഒഴിവാക്കാനാണു മറിച്ചുവില്പനയെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ഏഴിനു വില്‍ക്കേണ്ട പാല് 12ന് ചില ഉപഭോക്താക്കള്‍ക്കു ലഭിച്ചതോടെയാണു കാലാവധി കഴിഞ്ഞ പാല് വില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഗുണനിലവാരമില്ലാത്ത പാക്കറ്റ് പാലിനെതിരേ അധികൃതര്‍ ബോവല്ക്കരണവും നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണു സംസ്ഥാനത്തിനകത്തുനിന്നുള്ള പാല് കാലാവധി കഴിഞ്ഞും വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."