HOME
DETAILS

കെ.ആര്‍ ഗൗരിയമ്മ എന്‍ജിനീയറിങ് കോളജില്‍ നിന്നും അധ്യാപകരേയും ജീവനക്കാരേയും കൂട്ടത്തോടെ പിരിച്ചു വിട്ടു ; പ്രക്ഷോഭം ശക്തമാകുന്നു

  
backup
June 23 2016 | 20:06 PM

%e0%b4%95%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8

ആലപ്പുഴ: ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ചറല്‍ (എസ്.എന്‍.ജി.എം) ട്രസ്റ്റിന് കീഴിലുള്ള കെ.ആര്‍ ഗൗരിയമ്മ എന്‍ജിനീയറിങ് കോളജിലെ ഉള്‍പ്പെടെ 140 ഓളം അധ്യാപകരെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില്‍ സമരം ശക്തമാകുന്നു.
സമരം 24 ദിവസമായിട്ടും സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ ഇടപെടുന്നില്ലെന്ന് ആക്ഷേപം. സ്ഥാപനം മറ്റൊരു സ്വകാര്യ വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നതിന്റെ പേരിലാണ് കൂട്ട പിരിച്ചുവിടല്‍ നടത്തിയതെന്നാണ് ആരോപണം. ജീവനക്കാരില്‍ നിന്നും മൂന്ന് മുതല്‍ എട്ട് ലക്ഷം വരെ കോഴവാങ്ങിയാണ് ജോലിക്കെടുത്തിട്ടുള്ളതെന്നും  ഒരു വര്‍ഷത്തിനു ശേഷം പണം തിരികെ നല്‍കാമെന്ന ഉറപ്പിലായിരുന്നു  വന്‍ തുക ഡെപ്പോസിറ്റ് നല്‍കിയതെന്നും ജീവനക്കാര്‍ പറയുന്നു.
കോളജ് എയ്ഡഡ് ആക്കുമെന്ന വാഗ്ദാനം മാനേജ്‌മെന്റ് നല്‍കിയിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. കോളജ് കൈമാറ്റം ചെയ്യുമെന്ന് സൂചനയുണ്ടായതോടെ ജീവനക്കാര്‍ ഡെപ്പോസിറ്റ് തുക, ശമ്പളത്തില്‍ നിന്ന് പിരിച്ചെടുക്കുകയും യഥാസമയം അടക്കാതിരിക്കുകയും ചെയ്ത പി.എഫ്, ഇ.എസ്.ഐ തൊഴില്‍ കരം എന്നിവയുടെ കുടിശിക തീര്‍ത്ത് അടച്ചതിന്റെ രസീത് എന്നിവ ആവശ്യപ്പെട്ടെങ്കിലും കോളജ് മാനേജ്‌മെന്റ് അനുകൂലമായി പ്രതികരിച്ചില്ല. ഇതിന്റെ പ്രതികാര നടപടിയെന്നോണം ജീവനക്കാരെ ടെര്‍മിനേഷന്‍ കത്ത് പോലും നല്‍കാതെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. പിരിച്ചുവിടലില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒന്നാം തീയതിയാണ് ജീവനക്കാര്‍ കോളജ് ഓഫിസിന് മുന്നില്‍ സമരം തുടങ്ങിയത്. ഹയര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് നിര്‍ദേശ പ്രകാരമുള്ള ശമ്പളമോ ആനുകൂല്യങ്ങളോ  ഇതുവരെയും നല്‍കിയിട്ടില്ലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം യഥാസമയം അടക്കാതെ വകമാറ്റി ചെലവഴിക്കുകയാണെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago