ഫോണിന് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് കാലിക്കവര്‍
പൂച്ചാക്കല്‍: മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് കാലിക്കവര്‍. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് കെ.ഉദയാകുമാറിനാണ് കഴിഞ്ഞദിവസം തപാല്‍ മാര്‍ഗം ഫോണില്ലാതെ കാലിക്കവര്‍ ലഭിച്ചത്.
നാപ്‌ടോള്‍ കമ്പനിയില്‍നിന്നും വോക്‌സ് ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് 3398 രൂപ അടച്ച് തപാല്‍ ഓഫീസില്‍നിന്നും ഫോണ്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ ലഭിച്ച ഫോണ്‍ ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തിരിച്ചയച്ചാല്‍ മാറിത്തരാമെന്ന് അറിയിച്ചതനുസരിച്ച് ഉദയകുമാര്‍ തപാല്‍ വഴി ഫോണ്‍ അയച്ചുകൊടുക്കുകയും പലതവണ വിളിച്ചന്വേഷിക്കുകയും ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക്‌ശേഷം നാപ്‌ടോളില്‍നിന്നും ഫോണ്‍ അയച്ചുവെന്ന് സന്ദേശം വന്നു.
എന്നാല്‍ കമ്പനിയില്‍നിന്നും കഴിഞ്ഞ ദിവസം പഞ്ചായത്ത് മേല്‍വിലാസത്തില്‍ എത്തിയ പാഴ്‌സല്‍ കവര്‍ ഉദയകുമാര്‍ പഞ്ചായത്ത് ജീവനക്കാരുടെയും പോസ്റ്റ്മാന്റെയും സാന്നിധ്യത്തില്‍ തുറന്നുനോക്കിയപ്പോള്‍ ഫോണില്ലാതെ വെറും ശൂന്യമായ കവറായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."