വടക്കാഞ്ചേരിയെ സമ്പൂര്‍ണ ഊര്‍ജ സ്വയംപര്യാപ്തമാക്കുന്നതിന് പദ്ധതി
വടക്കാഞ്ചേരി : നിയോജകമണ്ഡലം സമ്പൂര്‍ണ ഊര്‍ജ്ജ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ തെരുവു വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍.ഇ.ഡി വിളക്കുകളാക്കി മാറ്റുന്ന പദ്ധതിയുടെ അടാട്ട് പഞ്ചായത്ത് തല ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തിലെ അമ്പലംകാവ് ഗ്രാമീണ വായനശാലാ ഹാളില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. നിലവില്‍ കോലഴി , അടാട്ട് എന്നീ പഞ്ചായത്തുകളും മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജുമാണു കരാര്‍ ഉടമ്പടിയില്‍ ഒപ്പു വച്ചിട്ടുള്ളതെന്നും ഒപ്പു വയ്ക്കാത്ത വടക്കാഞ്ചേരി നഗരസഭയും മറ്റു പഞ്ചായത്തുകളും പദ്ധതി നടപ്പിലാക്കുവാന്‍ തയ്യാറാവുന്ന മുറയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി ഈ പദ്ധതി നടപ്പിലാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
അടാട്ട് പഞ്ചായത്തില്‍ നിലവിലുള്ള വിളക്കുകള്‍ എല്‍.ഇ.ഡി ആക്കി മാറ്റുന്നതോടെ പ്രതിവര്‍ഷം വൈദ്യൂതി വകുപ്പിനു 33 ലക്ഷം യൂണിറ്റ് വൈദ്യുതിയും പഞ്ചായത്തിനു വൈദ്യുതി ചാര്‍ജ്ജിന്റെയും വിളക്കുകളുടെ റിപ്പയറിങ്ങിന്റെയും ഇനത്തില്‍ 27 ലക്ഷം രൂപയുടെ ലാഭവുമുïാകുമെന്നും എം.എല്‍.എ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇ.ഇ.എസ്.എല്‍ ആണു പദ്ധതിക്കു ആവശ്യമായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കമ്പനിയുടെ വിളക്കുകള്‍ നല്‍കുന്നത്. രാജ്യത്തും സംസ്ഥാനത്തും തെരുവ് വിളക്കുകളും വിളക്കുകളും പൂര്‍ണ്ണമായും ഫിലമന്റ് രഹിത വിളക്കുകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണു വടക്കാഞ്ചേരി മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലം 10 വര്‍ഷത്തിനകം ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളും , മെഡിക്കല്‍ കോളജും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കി വരികയാണ്.
ഇതിന്റെ ഭാഗമായി കുട്ടികളില്‍ ഊര്‍ജ്ജ സംരക്ഷണ ബോധം വളര്‍ത്തുന്നതിനായി മണ്ഡലത്തിലെ മുഴുവന്‍ അംഗന്‍വാടികളിലും അനര്‍ട്ടിന്റെ സഹായത്തോടെ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുന്നതിന് 1 കോടി രൂപ അനുവദിച്ചിട്ടുï്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാര്‍ അധ്യക്ഷനായ യോഗത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അ!ഡ്വ. ലൈജു സി എടക്കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സുമാഹരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ജയലക്ഷ്മി ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം അജിത കൃഷ്ണന്‍, വൈദ്യുതി വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ പി.എ കുര്യാക്കോസ്, ഡോളി പോള്‍, അടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ശ്രീനിവാസന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ആര്‍. രാധാകൃഷ്ണന്‍, കെ.പി. സുനില്‍ കുമാ4, ശോഭാ ജയദാസന്‍, അംഗങ്ങളായ ടി.ആര്‍. ജയചന്ദ്രന്‍, ടി.ഡി. വില്‍സണ്‍, വാസന്തി ദാമോദരന്‍, പി.ജെ. സണ്ണി, പി. രാജേശ്വരന്‍, മായാ മനോജ്, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."