നഗരസഭാ കാര്യാലയത്തിന് പിറകില്‍ മാലിന്യക്കൂമ്പാരം; അനക്കമില്ലാതെ അധികാരികള്‍
പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് പിറകില്‍ മാലിന്യം കൂട്ടിയിടുന്നു. നഗരസഭയുടെ പിറകിലുളള കോണ്‍ഫറന്‍സ് ഹാളിനു നേരെയുള്ള ഉദ്യാനത്തിനടുത്താണ് മാലിന്യങ്ങള്‍ അലക്ഷ്യമായി പുറംതള്ളിയിരിക്കുന്നത്. നിരവധി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് ടയറുകള്‍, ഇരുമ്പ് സാമഗ്രികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതു കൂടാതെ റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന നൂറോളം ടാര്‍ വീപ്പകളാണ് ഇവിടെ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത്. യാതൊരു മുന്‍കരുതലുകളും എടുക്കാത്തതുകൊണ്ടും മഴക്കാലമായതുകൊണ്ടും ഇപ്പോള്‍ എല്ലാ വീപ്പകളിലും മഴവെള്ളം കെട്ടിനില്‍ക്കുകയും ഇലകള്‍ വീണ് അഴുകി കൊതുകുകള്‍ മുട്ടയിടാന്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനടുത്തു തന്നെയാണ് ജില്ലാആശുപത്രിയും സ്ഥിതി ചെയ്യുന്നത്. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിക്കാനും, രോഗിയെ സംരക്ഷിക്കാനെത്തിയവര്‍ക്ക് രോഗം വരാനും ഒരു കാരണം കൂടിയായിരിക്കുകയാണ്. ഗവണ്‍മെന്റ് ആശുപത്രിയുടെ സ്ഥിതിയും വളരെ ദയനീയാവസ്ഥയിലാണ്. ആശുപത്രിയിലെത്തുന്നവരെല്ലാം തന്നെ മൂക്കുകളടച്ചാണ് നടക്കുന്നത്. പല സ്ഥലങ്ങളിലും ആഹാര അവശിഷ്ടങ്ങളും ചപ്പുചചവറുകളും പ്ലാസ്റ്റിക്കുകളും കൂട്ടിയിട്ടിരിക്കുന്നു. മാത്രമല്ല ആശുപത്രിയുടെ പല പൈപ്പുകളില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുകയും പിന്‍ഭാഗത്തുള്ള മതില്‍ ഇടിഞ്ഞ് വീണ് ദിവസങ്ങളായിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല.
വ്യക്തി ശുചിത്യത്തേക്കറിച്ചും പരിസര ശുചിത്യത്തേക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന നഗരസഭ ഉദ്യോഗസ്ഥരും ആശുപത്രിയും അവരുടെ കാര്യാലയം ശുചിയാക്കുന്ന രീതി വളരെ ദയനീയമായാണ്.
നഗരസഭയില്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന വീപ്പകളെല്ലാം തന്നെ റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നതിനാല്‍ ഇനി അടുത്ത റോഡ് നിര്‍മാണത്തിന് മാത്രമേ ഇവ നീക്കം ചെയ്യുകയുള്ളു. അതിനാല്‍ വരുന്ന മഴക്കാലങ്ങളില്‍ ഈ വീപ്പകളില്‍ ഇനിയും കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."