കളിയാരവങ്ങളില്ലാതെ അവര്‍ പന്തു തട്ടി: അവുക്കാക്കയുടെ ഓര്‍മകള്‍ക്ക് മുന്നില്‍
കോഴിക്കോട്: കാല്‍പ്പന്തു കളിയും ഗാലറിയിലെ ആര്‍പ്പു വിളിയും വിസിലടിയുമില്ലാതെ അവുക്കാക്ക (ടി. അബൂബക്കര്‍) എന്ന കോഴിക്കോട്ടെ ഫുട്ബോള്‍ കാരണവരുടെ ജീവിത കഥകളെ അനുസ്മരിച്ച് പഴയ കാല സഹപ്രവര്‍ത്തകരും ഫുട്ബോള്‍ പ്രേമികളും വീണ്ടും ഒത്തുകൂടി.
അളകാപുരിയില്‍ നടന്ന ടി. അബൂബക്കര്‍ സ്മാരക ഫുട്ബോള്‍ അവാര്‍ഡ് പ്രമുഖ സ്പോര്‍ട്സ് ലേഖകന്‍ കെ. അബൂബക്കറിന് നല്കുന്ന ചടങ്ങാണ് കളിയാരവങ്ങളില്ലാത്ത കളിക്കളമായത്. ഉച്ചവെയിലിനെ വകവയ്ക്കാതെ ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് പന്തുതട്ടിയതും,
ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ഗാലറിയിലിരുന്ന് കൂകി വിളിച്ചതും ഉദ്ഘാടകനായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഓര്മിച്ചപ്പോള് സദസിലെ പഴയ കാല ഫുട്ബോള്‍ കളിക്കാരായ പ്രേംനാഥ് ഫിലിപ്പും, സി. പി. എം ഉസ്മാന്‍കോയയും, ഭാസി മലാപ്പറമ്പും, സേതുമാധവനും ഓര്‍മകളില്‍ നിന്നും പന്തു തട്ടി.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അവാര്‍ഡ് സമര്‍പ്പിച്ചു. കേരള ഫുട്ബോള്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് കെ. പി സണ്ണി മുഖ്യപ്രഭാഷണവും ഇ. വി ഉസ്മാന് കോയ അനുസ്മരണ പ്രഭാഷണവും നടത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പഴയ കാല ഫുട്ബോള്‍ താരം ലെഫ്റ്റ് ഔട്ട് കുഞ്ഞുവിനെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. ജെ മത്തായി ആദരിച്ചു. ടി. ഹാഷിം അധ്യക്ഷനായി. ജില്ലാ സബ്ജൂനിയര് പ്രോമിസിങ് താരം ടി. ജയശങ്കറിനെ ചടങ്ങില്‍ അനുമോദിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം രാംദാസ്, കോര്പറേഷന് കൗണ്‍സിലര്‍ എം. സലീന, കെ. ഡി. എഫ്. എ വൈസ് പ്രസിഡന്റ് സി. ഉമര്‍ സംസാരിച്ചു. ടി. എം സലാം സ്വാഗതവും പി. നിയാസ് റഹിമാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."