കെ. കരുണാകരന്‍ ഏറ്റവും നല്ല ജനകീയ ഭരണാധികാരി: രമേശ് ചെന്നിത്തല
ആനക്കര: കെ. കരുണാകരന്‍ കേരളം കണ്ട ഏറ്റവും നല്ല ജനകീയ ഭരണാധികാരിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആനക്കരയില്‍ കെ. കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ഗോശ്രീ പാലം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളുടെ രൂപീകരണം തുടങ്ങി ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഏറ്റെടുത്ത ആദ്യ മുഖ്യമന്ത്രിയും അദ്ദേഹമാണ്. ഏവര്‍ക്കും പ്രാപ്യനായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മന്ത്രിമാര്‍ക്ക് പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.കെ ബഷീര്‍ അധ്യക്ഷനായി. നിര്‍ധന കുടുംബത്തിന് സ്ഥലം വിട്ടുനല്‍കുന്ന കെ.പി മൊയ്തീന്‍കുട്ടിയുടെ മകന്‍ അഡ്വ. ഉനൈസില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രമാണം ഏറ്റുവാങ്ങി. ട്രസ്റ്റിന് കെട്ടിടമുണ്ടാക്കാന്‍ സ്ഥലം വിട്ടുനല്‍കുന്ന വാര്‍ഡ് മെമ്പര്‍ വത്സല വിശ്വനാഥില്‍ നിന്ന് പ്രമാണം മുന്‍ ഡി.സി.സി പ്രസിഡന്റ് പി.കെ ബാലചന്ദ്രന്‍ ഏറ്റു വാങ്ങി. നടത്തും.
വി.എസ് വിജയരാഘവന്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കി. പി.ടി അജയ് മോഹനന്‍, കെ. മുഹമ്മദ്, കെ.വി മരക്കാര്‍, സി.എച്ച് ഷൗക്കത്തലി, പി. ബാലകൃഷ്ണന്‍, പി. രാജീവ്, രാമദാസ് പരുതൂര്‍, സി.പി.ബാവ, പി. മാധവദാസ്, എ.എന്‍ രോഹിത്ത്, വി.വി രാധാകൃഷ്ണന്‍, കെ.എന്‍ സുധാകരന്‍, അഡ്വ. കെ.പി മുഹമ്മദ് ഷാഫി, സബാഹ് കൂടല്ലൂര്‍, ഒ.പി ചന്ദ്രശേഖരന്‍, വി.പി ചന്ദ്രന്‍, എം. സുരേന്ദ്രന്‍, മാധവന്‍, സി.വി സത്യവ്രതന്‍, മുരളി, ഷറഫുദ്ദീന്‍ പൊന്നാനി, അഡ്വ. ജസീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."