ആദിവാസി കുരുന്നുകളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിപ്പിച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍
പനമരം: ആദിവാസിവിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാനായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി പ്രകാരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍. പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി കായികാധ്യാപകന്‍ നവാസ് മാസ്റ്ററുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പരിശീലനം സുഗമമാക്കുന്നതിനായി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കിറ്റും പരിശീലകനേയും അനുവദിച്ചു. തുടര്‍ന്നും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കും. നാല്‍പതോളം കുട്ടികള്‍ പങ്കെടുത്ത ക്യാംപില്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ മച്ചാന്‍ കിറ്റ് വിതരണം ചെയ്തു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംഗം ഇബ്രാഹിം കുട്ടി, പനമരം ഹയര്‍ സെക്കന്‍ഡറി കായികാധ്യാപകന്‍ നവാസ് മാസ്റ്റര്‍, കോച്ച് ഷാനവാസ്, കോഡിനേറ്റര്‍ മമ്മൂട്ടി, പനമരം ഇന്‍സൈറ്റ് ക്ലബ്ബ് പ്രസിഡന്റ് ജംഷീര്‍ ടി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ക്യാംപ് സംഘടിപ്പിക്കുകയും അതുവഴി കുട്ടികള്‍ക്ക് ക്രിക്കറ്റിന്റെ മുന്‍നിരയിലെത്താന്‍ സാധിക്കുമെന്നും നാസിര്‍ മച്ചാന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."