ദലിത് കുടുംബത്തിന്റെ അടുക്കള പൊളിച്ചു; പ്രതിഷേധം ശക്തമായി
പൂച്ചാക്കല്‍:പാണാവള്ളിയില്‍ ദലിത് കുടുംബത്തിന്റെ ഷെഡിന്റെ അടുക്കള പൊളിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുളിങ്ങാപ്പള്ളി ധന്യ വിനോദിന്റെ പേരിലുള്ള മുന്ന് സെന്റ് ഭൂമിയില്‍ തമസിക്കാനായി നിര്‍മിച്ച ഷെഡിന്റെ അടുക്കളയാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം പൊളിച്ചത്.സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും ദളിത് സംഘടകളും രംഗത്ത് വന്നു.ദളിതന് നേരെയുള്ള പീഡനങ്ങള്‍ മാപ്പര്‍ഹിക്കാത്തതെന്ന് .അടുക്കള പൊളിച്ച സംഭവത്തിലെ കുറ്റവാളികള്‍ ആരായാലും നിയമത്തിന്ന് മുന്നില്‍ കൊണ്ടുവരണമെന്നും അതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ കെ.പി.എം.എസും തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി യാതെരു മുന്നറിപ്പും നല്‍കാതെയാണ് അടുക്കള പെളിച്ചത്. പഞ്ചായത്ത് പ്രസിഡന്റെയും സെക്രട്ടറിയുടെയും വാര്‍ഡ് മെമ്പറുടെയും നേത്യത്വത്തിലാണ് ദളിത് കുടുംബത്തിന്റെ ഷെഡിന്റെ അടുക്കള പെളിച്ചതെന്ന് കെ.പി.എം.എസ് അരോപിച്ചു.തിങ്കളാഴ്ച ഷെഡിലേക്ക് താമസം മാറുവാനിരുന്ന കുടുംബം ഇതോടെ ദുരിതത്തിലായി. ധന്യക്ക് പട്ടികജാതി വികസ ബോര്‍ഡില്‍ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് മൂന്ന് സെന്റ് ഭൂമി വാങ്ങിയത്.
ഈ ഭൂമിയില്‍ നിര്‍മിച്ച ഷെഡിന്റെ അടിയിലൂടെ മുമ്പ് വെള്ളം കടന്നുപോകാനുള്ള പൈപ്പ് ഉണ്ടായെന്നും അതിലൂടെ വെള്ളം കടത്തിവിടാന്‍ വേണ്ടിയാണ് അടുക്കളപൊളിച്ചതെന്നുമാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."