HOME
DETAILS

വരള്‍ച്ച കനക്കുന്നു; ഭക്ഷണമില്ല, വെള്ളമില്ല ഒപ്പം രോഗവും രണ്ട് ദിവസത്തിനിടെ നീലഗിരിയില്‍ ചരിഞ്ഞത് മൂന്ന് ആനകള്‍

  
backup
March 13 2017 | 21:03 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ad%e0%b4%95%e0%b5%8d


ഗൂഡല്ലൂര്‍: നീലഗിരിയില്‍ വരള്‍ച്ച കനത്തതോടെ ആനകള്‍ ചരിയുന്നത് നിത്യ സംഭവമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് ആനകളാണ് ചരിഞ്ഞതെങ്കില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മൂന്ന് ആനകള്‍ കൂടി ചരിഞ്ഞു. വരള്‍ച്ചയുടെ ഭീതി വര്‍ണനാതീതമാണെന്നാണ് ആനകള്‍ ഇക്കണക്കിന് ചരിയുന്നതില്‍ നിന്ന് മനസിലാകുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ഞായറാഴ്ചയാണ് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് റെയ്ഞ്ചില്‍ ഒന്നാം റെഡി വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തിയത്. 25 വയസ്സുള്ള ആന വെള്ളവും തീറ്റയും കുറഞ്ഞതോടെ അവശയായാണ് ചരിഞ്ഞത്. ഇത് ചരിഞ്ഞത് നിര്‍ജലീകരണം മൂലമാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
തെപ്പക്കാട് വനമേഖലയില്‍ 24 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പിന്‍ഭാഗത്ത് നിന്ന് മാംസം അടര്‍ത്തി മാറ്റിയ അവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് കാട്ടാന കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായിരിക്കുമെന്നാണ് വനംവകുപ്പ് അനുമാനിക്കുന്നത്.
കഴിഞ്ഞ ദിവസം അവശ നിലയില്‍ ചേരമ്പാടിക്കടുത്ത് കണ്ണംവയലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കണ്ടെത്തിയ 25 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞ മറ്റൊരാന. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആനക്ക് വനംവകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിത്തുടങ്ങിയിരുന്നു.
എന്നാല്‍ ഇന്നലെ വൈകിട്ടോടെ ഈ ആനയും ചരിഞ്ഞു. ആനയുടെ വായില്‍ മുറിവ് കാരണം ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ അവശയായെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സ്വകാര്യ എസ്‌റ്റേറ്റില്‍ കണ്ടെത്തിയ ആനയുടെ വായിലെ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിലായിരുന്നു.
വനംവകുപ്പ് സര്‍ജനെത്തി ചികിത്സ നല്‍കിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. മുതുമലയില്‍ കണ്ടെത്തിയ രണ്ട് ആനകളുടെയും ജഡം വെറ്ററിനറി സര്‍ജന്‍ ഡോ. വിജയരാഘവന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചുമൂടി.
ഡോ. വിജയരാഘവന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കണ്ണംവയലിലെ ആനയുടെ ജഡം സമീപത്തെ സ്വകാര്യ തേയിലത്തോട്ടത്തില്‍ കുഴിച്ചുമൂടി. മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ശരവണന്‍, റെയ്ഞ്ചര്‍മാരായ ജ്ഞാനദാസ്, ആരോഗ്യസ്വാമി, കാന്തന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ചേരമ്പാടിയില്‍ റെയ്ഞ്ചര്‍ മനോഹരന്‍, ഫോറസ്റ്റര്‍മാരായ പ്രകാശ്, റോബര്‍ട്ട്, വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുതുലയില്‍ ഫോറസ്റ്റര്‍ കാന്തന്റെയും കണ്ണംവയലില്‍ മനോഹരന്റെയും നേതൃത്വത്തിലായിരുന്നു തുടര്‍നടപടികള്‍ നടന്നത്.
ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതില്‍ വനംവകുപ്പ് അധികൃതരില്‍ ഭീതിയുയര്‍ത്തിയിട്ടുണ്ട്. വരള്‍ച്ച ആരംഭിച്ചപ്പോഴേക്കും ഇത്രയധികം ആനകള്‍ ചരിഞ്ഞതോടെ വരള്‍ച്ച കടുക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ എന്ത് ചെയ്യുമെന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് വനംവകുപ്പ്.
ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ വന്യമൃഗങ്ങള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ ഇനിയും മരണത്തിന് കീഴടങ്ങുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago